ചുട്ടിപ്പരുന്ത്
![]() ഏഷ്യയിൽ വ്യാപകമായി കാണപ്പെടുന്ന ഒരിനം പരുന്താണ് ചുട്ടിപ്പരുന്ത്[2] [3][4][5] (Crested Serpent Eagle - Spilornis cheela). കറുത്ത നിറത്തിലുള്ള ഇതിന്റെ അടിഭാഗത്ത് വെളുത്ത നിറത്തിലുള്ള പൊട്ടുകൾ കാണാം. പറക്കുമ്പോൾ ഇതിന്റെ ചിറകിനടിയിലും വാലിലും വെളുത്ത നിറത്തിലുള്ള പട്ട കാണാം. മഞ്ഞക്കൺപട്ടകളും തലയിലൊരു ശിഖയും ഇതിന്റെ പ്രത്യേകതകളാണ്. ചക്കിപ്പരുന്തിനെക്കാൾ അല്പം വലിപ്പം കൂടിയ ചുട്ടിപ്പരുന്തിന്റെ വാല് കൃഷ്ണപ്പരുന്തിന്റെ വാലുപോലെ വൃത്താകൃതിയിലുള്ളതാണ്. രണ്ടോ മൂന്നോ നോട്ടുകളുള്ള ഹ്വീർ..ഹ്വീർ എന്ന ഉയർന്ന ആവൃത്തിയിലുള്ള ശബ്ദമാണ് ഇവ പുറപ്പെടുവിക്കാറുള്ളത്.
തീറ്റചെറിയ പുൽപ്പോന്തുമുതൽ വലിയ പാമ്പുകളെ വരെ ഇത് ആഹാരമാക്കാറുണ്ട്. കോഴി തുടങ്ങിയ ചെറിയ പക്ഷികളും ഇതിന് ഭക്ഷണമാകാറുണ്ട്. കോഴികളെ പിടിക്കുന്നതുകൊണ്ട് ചിലയിടങ്ങളിൽ ഇതിനെ കോഴിയമുക്കൻ എന്നും വിളിക്കുന്നുണ്ട്. പ്രജനനംനവംബർ മുതൽ മെയ് വരെയാണ് പ്രജനനകാലം. ഈ കാലത്ത് ക്യോ എന്നു നീണ്ടുപോകുന്ന ഒരു ശബ്ദം ഇവ ഉണ്ടാക്കാറുണ്ട്. ഉയർന്ന മരങ്ങളിൽ ചുള്ളിക്കമ്പുകൾ കൊണ്ടുണ്ടാക്കിയ കൂടുകളിലാണിവ മുട്ടയിടുക.[7]ഇണകൾ ഒരുമിച്ചാണ് കൂട് ഉണ്ടാക്കുന്നത്. ഒരു മുട്ടയാണ് സാധാരണയായി ഇടുന്നത്. പിടമാത്രമാണ് അടയിരിക്കുക. [8] അവലംബം
Spilornis cheela എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia