ചുഡുവാലത്തൂർ ശിവക്ഷേത്രം

മദ്ധ്യകേരളത്തിൽ, പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ഷൊർണൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശമായ ചുഡുവാലത്തൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചുഡുവാലത്തൂർ ശിവക്ഷേത്രം. അർജ്ജുനനെ പരീക്ഷിച്ച് അദ്ദേഹത്തിന് അനുഗ്രഹം നൽകുന്ന കിരാതമൂർത്തിയുടെ ഭാവത്തിലുള്ള പരമശിവനും പാർവ്വതീദേവിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. വിശാലമായ വട്ട ശ്രീകോവിലിനുള്ളിൽ മഹാദേവനും പാർവ്വതിയും പടിഞ്ഞാറും കിഴക്കുമായി ദർശനം നൽകുന്ന വിധത്തിലാണ് പ്രതിഷ്ഠകൾ ഉള്ളത്. മൂലബിംബം പ്രതിഷ്ഠിച്ചത് ഖരമഹർഷിയാണെന്നാണ് ഐതിഹ്യം. കൂടാതെ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, പൂർണ്ണാ-പുഷ്കലാസമേതനായ ശാസ്താവ്, കാർത്ത്യായനീദേവി, ഭദ്രകാളി, നാഗദൈവങ്ങൾ, ശിവന്റെ ഭൂതഗണങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഐതിഹ്യപ്രകാരം ഇവിടെയുള്ള ശിവനെ പ്രതിഷ്ഠിച്ചത് ഖരപ്രകാശമഹർഷിയാണ്. കുംഭമാസത്തിലെ തിരുവാതിരനാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന എട്ടുദിവസത്തെ കൊടിയേറ്റുത്സവം, അതേ മാസത്തിൽ വരുന്ന ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര ആഘോഷം, കന്നിമാസത്തിലെ നവരാത്രി, മീനമാസത്തിലെ രോഹിണിനാളിൽ വരുന്ന പ്രതിഷ്ഠാദിനം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ.[1][2][3] മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ, മൂത്തേടത്ത് മന, തെക്കേപ്പാട്ട് മന, പക്ഷിമന, കോക്കമ്പാറ മന എന്നീ നാല് നമ്പൂതിരി കുടുംബക്കാരുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.


എത്തിച്ചേരാൻ

ഷൊറണൂർ ജങ്ക്ഷൻ തീവണ്ടിനിലയത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ കിഴക്കുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് ഷൊർണൂർ ജങ്ഷനിൽ ബസ്സിറങ്ങിയാൽ നടക്കാവുന്നതാണ്.

അവലംബം

  1. Temple, Chuduvalathur Shiva. "Chuduvalathur Shiva Temple" (in കനേഡിയൻ ഇംഗ്ലീഷ്). Retrieved 2025-04-06.
  2. "Chuduvalathur Locality". Retrieved 2025-04-06.
  3. "Holy Prasadam". Retrieved 2025-04-06.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya