ചുവന്ന കീഴാർനെല്ലി
ഫില്ലാന്തേസീ കുടുംബത്തിലെ അംഗമാണ് ചുവന്ന കീഴാർനെല്ലി.(ശാസ്ത്രീയനാമം: Phyllanthus urinaria). ചെറുകീഴാർനെല്ലി എന്നുകൂടി പേരുള്ള ഈ സസ്യം 40 സെ.മീ ഉയരത്തിൽ കുത്തനെ വളരുന്നു. മൂക്കാത്ത തണ്ടിനും ഇലകൾക്കും ചുവപ്പുകലർന്ന നിറമാണ്. 7-18മിമീ നീളവും 3-7മിമീ വീതിയുമുള്ള മിനുസമുള്ള ലഘുപത്രങ്ങൾ ഒന്നിടവിട്ട് എതിർവശത്തായി വിന്യസിച്ചിരിക്കുന്നു. തൊടുമ്പോൾ തനിയെ ഉള്ളിലേക്ക് മടങ്ങുന്നവയാണ് ഇലകൾ. ആൺപൂക്കൾ പത്രകക്ഷങ്ങളിൽ പൂങ്കുലകളായും പെൺപൂക്കൾ ഒറ്റപ്പൂക്കളായും വിരിയുന്നു. വളരെച്ചെറിയ പൂക്കൾ പച്ചകലർന്ന വെള്ളനിറമുള്ളവയാണ്. ഉരുണ്ട, മിനുസമുള്ള കായകൾ തണ്ടുകളുടെ കീഴ്ഭാഗത്ത് കാണാം. മൂന്ന് അറകളുള്ള തണ്ടില്ലാത്ത കായകൾക്കുള്ളിൽ 6 വിത്തുകൾ ഉണ്ട്. വയറു വേദന, പിത്താശയക്കല്ല്, മൂത്രാശയക്കല്ല്, മൂത്രാശയത്തിലെ അണുബാധ എന്നിവയിലും മറ്റ് വൃക്ക, കരൾ രോഗങ്ങളിലും ഉപയോഗിച്ചു വരുന്നു.[1][2] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia