ചെങ്കണ്ണൻ കുട്ടുറുവൻ
ചെങ്കണ്ണൻ കുട്ടുറുവൻ[2] [3][4][5] അഥവാ സിലോൺ കുട്ടുറുവന്റെ[2] ശാസ്ത്രീയ നാമം Psilopogon zeylanicus ഇംഗ്ലീഷിൽ Brown-headed Barbet അല്ലെങ്കില് Large Green Barbet എന്നുമാണ്. ഏഷ്യയിൽ കണ്ടു വരുന്ന ഒരു ബാർബെറ്റാണ്. കട്ടിയുള്ള കൊക്കുകളുടെ അരികിലുള്ള മീശകൊണ്ടാണ് ഇവയ്ക്ക് ബാർബെറ്റ് എന്ന പേർ കിട്ടിയത്. ഈ കുട്ടുറുവൻ ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നവയും ഇവിടെ തന്നെ മുട്ടയിട്ട് വളരുന്നവയുമാണ്. രൂപവിവരണംവലിപ്പം 27 സെ.മീറ്ററാൺ. ചെറിയ കഴുത്തും വലിയ തലയും ചെറിയ വാലുമാണുള്ളത്. മുതിര്ന്ന പക്ഷിയ്ക്ക് വരകളുള്ള തവിട്ടു തലയും കഴുത്തും മാറിടവുമാണുള്ളത്. ബാക്കി മുഴുവൻ ഭാഗങ്ങളും പച്ച നിറവും. ചുവന്ന കട്ടിയുള്ള കൊക്കുകളാണുള്ളത്. പൂവനും പിടയ്ക്കും ഒരേ രൂപമാണുള്ളത്. ഭക്ഷണംപഴങ്ങളും പ്രാണികളുമാണ് ഭക്ഷണം. കൃഷിചെയ്യുന്ന പഴങ്ങളായ മാമ്പഴം, പഴുത്ത ചക്ക, പപ്പായ, വാഴപ്പഴം തുടങ്ങിയവയും ഇവയുടെ ആഹാരത്തിൽ ഉൾപ്പെടുന്നു. പ്രജനനംമരപ്പൊത്തുകളിൽ കൂടുണ്ടാക്കി, രണ്ടോ നാലോ മുട്ടകളിടുന്നു. പൂവനും പിടയും മാറി മാറി മുട്ടകള്ക്ക് അടയിരിക്കും. ചിത്രശാലഅവലംബം
|
Portal di Ensiklopedia Dunia