ചെത്തിക്കൊടുവേലി
ഇന്ത്യയിലെല്ലായിടത്തും പൂന്തോട്ടങ്ങളിൽ കാണുന്ന ഒരു മനോഹരമായ ചെടിയാണ് ചെത്തിക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago indica). വേരുകളിൽ പൊള്ളുന്ന തീവ്രതയുള്ള ഒരു നീരുണ്ട്. മരച്ചീനി മുതലായ കിഴങ്ങുവർഗ്ഗങ്ങൾ കൃഷി ചെയ്യുമ്പോൾ വേലിയായി ചെത്തിക്കൊടുവേലി നട്ടുപിടിപ്പിക്കാറുണ്ട്. എലികൾ ഇതിന്റെ വേര് ഉള്ളിടത്ത് പ്രവേശിക്കില്ല. പലവിധ ഔഷധങ്ങളായും ആയുർവേദത്തിൽ വേര് ഉപ്യോഗിച്ചു വരുന്നു. മിക്കപ്പോഴും ചുണ്ണാമ്പുവെള്ളമൊഴിച്ചശേഷമേ ഉപയോഗിക്കാറുള്ളൂ[1]. വലിയ അളവിൽ ഉപയോഗിക്കുന്നത് പലപ്പോഴും മാരകമാണ്. ഗർഭിണികൾ ഉപയോഗിക്കരുത്. ഗർഭച്ഛിദ്രം ഉണ്ടാക്കിയേക്കാം[2]. നല്ല ദഹനശക്തിയുണ്ട്, വിശപ്പുണ്ടാക്കാൻ സഹായിക്കുന്നു. വാതത്തിനുള്ള ഒരു ഓയിന്മെന്റ് ഉണ്ടാക്കാറുണ്ട്. പലവിധ ത്വഗ്‌രോഗങ്ങൾക്കും ഉപയോഗിക്കുന്നു[3]. ഗർഭച്ഛിദ്രം നടത്താൻ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു[4]. മറ്റു ഭാഷകളിലെ പേരുകൾPlumbago, Scarlet leadwort, Rose-colored Leadwort • Hindi: लाल चित्रक Lal chitrak • Manipuri: মুকাকলৈ Mukaklei, তেলহিদাক Telhidak • Oriya: ଅଗ୍ନୀ Ogni • Bengali: ৰক্ত চিত্ৰক Rakt-chitrak • Tamil: அக்கிநீ Akkini • Gujarati: કાલોચિત્રક Kalochitrak • Kannada: ಚಿತ್ರಮಲಿಕಾ Chitramulika (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം) രസാദി ഗുണങ്ങൾരസം :കടു ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം വീര്യം :ഉഷ്ണം വിപാകം :കടു [5] ഔഷധയോഗ്യ ഭാഗംവേരിന്മേൽ തൊലി, വേര് [5] പുതിയ ഇനങ്ങൾകേരളകാർഷിക സർവ്വകലാശാല പുറത്തിറക്കിയ ഇനങ്ങളാണ് മൂദുല, അഗ്നി എന്നിവ[6]. രണ്ടായിരത്തി ആറിലാണ് ഇവ വികസിപ്പിച്ചെടുത്തതു്[7]. ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Plumbago indica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Plumbago indica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia