ചെന്നൈ മൊഫുസിൽ ബസ് ടെർമിനസ്
കോയമ്പേട് ബസ് സ്റ്റാന്റ് എന്ന് പൊതുവേ അറിയപ്പെടുന്ന ചെന്നൈ മൊഫുസിൽ ബസ് ടെർമിനസ് ചെന്നൈ യിൽ കോയമ്പേട് പ്രദേശത്ത് സ്ഥിതിചെയ്യുന്നു.37 ഏക്കർ വിസ്തൃതിയുള്ള ചെന്നൈ മൊഫുസിൽ ബസ് ടെർമിനസ് 2002 നവംബർ 18-ാം തിയതി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഉദ്ഘാടനം ചെയ്തു.[1] പ്രതിദിനം 2000 ബസ്സുകൾ വന്നു പോകുന്ന കോയമ്പേട് ബസ് സ്റ്റാന്റ് വഴി ദിവസവും 2 ലക്ഷം യാത്രക്കാരാണ് കടന്നു പോകുന്നത്. ഐ.എസ്.ഓ. 9001:2000 സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബസ് സ്റ്റാന്റ് എന്ന പ്രത്യേകതയും കോയമ്പേട് ബസ് സ്റ്റാന്റിനുണ്ട്.[2] കോയമ്പേട് പച്ചക്കറി ചന്തയുടെ അരുകിൽ സ്ഥിതി ചെയ്യുന്ന ചെന്നൈ മൊഫുസിൽ ബസ് ടെർമിനസിന്റെ പിൻ ഭാഗത്തായി ചെന്നൈ മെട്രോയുടെ വാഗൺ വർക്ക് ഷോപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. സേവനങ്ങൾ![]() തിരക്കേറിയ ബസ് സ്റ്റാന്റിൽ വച്ച് കൂട്ടം തെറ്റിപ്പോകുന്ന കുട്ടികളേയും വൃദ്ധരേയും സഹായിക്കാനായുള്ള പ്രത്യേക നിരീക്ഷണ കേന്ദ്രം 2009 ജൂൺ മുതൽ പ്രവർത്തനമാരംഭിച്ചു. കൂടുതൽ സുരക്ഷാ സജ്ജീകരണങ്ങൾ ആവിഷ്കരിച്ചു വരുന്നു. അവലംബം
|
Portal di Ensiklopedia Dunia