ചെമ്പൻ അരിവാൾക്കൊക്കന്[2][3][4][5] ആംഗലത്തിലെ പേര് Glossy ibis എന്നാകുന്നു.Plegadis falcinellus എന്ന് ശാസ്ത്രീയ നാമവും ഉണ്ട്. ദേശാടന പക്ഷിയാണ്.
1995 ലാണ്ക്കെറാലാത്താണ് ഈ പക്ഷിയെ ദേശാടന പക്ഷിയായി അംഗീകരിച്ചത്. [6] ചെമ്പൻ ഐബിസ് എന്നും ഇതിനെ അറിയപ്പെടാറുണ്ട്.
തടാക, നദിക്കരകളിലുള്ള ചതുകളാണ് കൂടുതൽ ഇഷ്ടം. ജലസേചനമുള്ള കൃഷിയിടങ്ങളിൽ കാണാറുണ്ട്. ഇര തേടുന്ന സ്ഥലത്തിനു അകലെയുള്ള ഉയരമുള്ള മരങ്ങളിലേക്ക് വൈകീട്ട് ചേക്കേറുന്നു.
ബ്രൂക്ക്ലിനിൽ
തീറ്റ
കാലത്തിനനുസരിച്ച് ഭക്ഷണത്തിൽ മാറ്റമുണ്ട്. ലാർവകൾ, പ്രാണികൾ, തുമ്പികൾ, പുൽച്ചാടികൾ, അട്ടകൾ, ഒച്ചുകൾ, കക്കകൾ, ഞണ്ടുകൾ, പല്ലികൾ, ചെറിയ പക്ഷികൾ എന്നിവയും ഭക്ഷണത്തിൽ പെടുന്നു. .[1]
രൂപ വിവരണം
ഇടത്തരം ഐബിസാണ്. 48-66 സെ.മീ നീളം, 80-105 സെ.മീ. ചിറകു വിരിപ്പ്.[8][9][9]
485-970 ഗ്രാം തൂക്കം. [9] പ്രജനന കാലമല്ലാത്തപ്പോൾ മങ്ങിയ നിറം. ഇരുണ്ട മുഖ ചർമ്മം, മുകളിലും താഴേയുംനീല-ചാര നിറത്തിലുള്ള അതിര്. .ചുവപ്പു-തവിട്ടു നിറമുള്ള കാലുകൾ.തവിട്ടു നിറത്തിലുള്ള കൊക്ക് . കഴുത്ത് നീട്ടിപ്പിടിച്ചാണ് പറക്കുന്നത്. കൂട്ടമായി പറക്കുമ്പോൾ V ആകൃതിയുണ്ടാക്കുന്നു. .
പ്രജനനം
ചെമ്പൻ ഐബിസ് ശുദ്ധ ജലത്തിലൊ ഉപ്പ് കലർന്ന വെള്ളത്തിലൊ ഉയർന്നു നിൽക്കുന്ന ചെടികളിലൊ കുറ്റിച്ചെടികളിലൊ കൂട് വെയ്ക്കുന്നു. വെളത്തിനു് 1 മീ. ഉയരത്തിൽ പരന്ന കൂട് ഉണ്ടാക്കുന്നു.
മൂന്നൊ നാലൊ മുട്ടകൾ ഇടുന്നു. 20-23 ദിവസം കൊണ്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ 25-28 ദിവസംകൊണ്ട് പറക്കാറാകുന്നു.[6]
↑Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
↑ 6.06.1പ്രവീൺ.ജെ., ചെമ്പൻ ഐബിസ്, കൂട് മാസിക, മാർച്ച് 2016
↑ 9.09.19.2Hancock, James A.; Kushan, James A.; Kahl, M. Philip (1992). Storks, Ibises, and Spoonbills of the World. Academic Press. ISBN978-0-12-322730-0.
കൂടുതൽ വായനക്ക്
Cramp, Stanley; Perrins, C.M.; Brooks, Duncan J., eds. (1994). Handbook of the Birds of Europe, the Middle East, and North Africa: The Birds of the Western Palearctic. Oxford University Press. ISBN978-0198546795.