ചെമ്പൻ മരംകൊത്തി
ശരീരമാകെ കടുത്ത ചെമ്പിച്ച തവിട്ട് നിറമുള്ള ചെമ്പൻ മരംകൊത്തിയ്ക്ക്[2] [3][4][5] (ഇംഗ്ലീഷ്: Rufous Woodpecker) ഉച്ചിപ്പൂ കാണാറില്ല. പുറത്തെ ചിറകുകളിലും വാലിലും അനവധി കറുത്ത വരകൾ കാണാം. പൂവന്റെ കണ്ണിനു താഴെ ചുവന്ന നിറത്തിൽ ഒരു ചന്ദ്രക്കല കാണാം. പെൺപക്ഷിക്കതില്ല. വലിയ മരത്തിലെ ശിഖരങ്ങളിൽ കാണുന്ന ദ്വാരങ്ങളിൽ കറുത്ത ഉറുമ്പുകളുണ്ടാക്കുന്ന കൂടുകളിലാണ് ഇവ മുട്ടയിടുന്നത്.
രൂപ വിവരണംചിറകിലും വാലിലും കറുത്തവരകളോടുകൂടിയ ചെമ്പൻ നിറത്തിലുള്ള മരംകൊത്തി. കഴുത്തിലെ തൂവലുകളുടെ അറ്റത്തുള്ള വെള്ള നിറം കറ പിടിച്ചതു പോലുള്ള തോന്നലുണ്ടാക്കുന്നു. ആൺപക്ഷികളുടെ കണ്ണിന് താഴെ ചുവന്ന ചന്ദ്രകല രൂപത്തിലൊരു അടയാളം കാണാം . ഇണകളായി കാണുന്നു.
സ്വഭാവംചിതലുകളും അവയുടെ പ്യൂപകളും മുട്ടകളുമാണ് ഇവയുടെ മുഖ്യാഹാരം. പുറ്റിനുള്ളിലേക്ക് കൊക്ക് പൂഴ്ത്തിയാണ് ഇരപിടുത്തം. ആൽവർഗത്തിൽപ്പെട്ട മരങ്ങളുടെ പഴങ്ങളും പൂന്തേനും ഇവയുടെ ആഹാരമാണ്. ശബ്ദംഉയർന്ന പിച്ചിലുള്ള നീക്ക് - നീക്ക് എന്ന തുടർച്ചയായ നാലു വിളികൾ. മൈനയുടെ ശബ്ദത്തിനോട് സാമ്യത ഉണ്ട്. വാസസ്ഥലംപൊതുവായി കാണുന്ന പക്ഷിയല്ല. ഇല പൊഴിയും വനങ്ങളും അർദ്ധ നിത്യഹരിതവനങ്ങളുമാണ് വാസസ്ഥലം. വിതരണംപശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നു. അസം, ബംഗാൾ, ബീഹാർ എന്നിവിടങ്ങളിലും ഇന്ത്യക്ക് പുറത്ത് ബർമ, തയ്ലൻറ്, ചൈന, മലേഷ്യ എന്നിവിടങ്ങളിലും കാണുന്നു. കൂട് നിർമ്മാണംഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് പ്രജനനകാലം. ചിതലുകളുടെ കൂട് പോലെ അവയ്ക്കൊപ്പം മരങ്ങളുടെ വട്ടത്തിലുള്ള പൊത്തുകൾ കൂടാക്കുന്നു. പ്രാണികളും പക്ഷിയും തമ്മിലുള്ള സംസർഗം വളരെ ശ്രദ്ധേയമാണ്. പ്രാണികൾ അടയിരിക്കുന്ന പക്ഷിയേയൊ അതിന്റെ മുട്ടകളെയോ ഉപദ്രവിക്കാറില്ല. മുട്ടസാധാരണഗതിയിൽ 2, 3 വരെ ആകും. തൂവെള്ള നിറത്തിൽ ഓവൽ ആകൃതിയിൽ. വലിപ്പം: 28.1 x 20.1 മി.മീ അവലംബം
Micropternus brachyurus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia