ചെമ്മാറൻ പാറ്റപിടിയൻ
ചെമ്മാറൻ പാറ്റപിടിയനെ[2] [3][4][5] ഇംഗ്ലീഷിൽ Red-breasted flycatcher എന്നു പറയുന്നു. ശാസ്ത്രീയ നാമം Ficedula parva എന്നാണ്. ഏഷ്യയിൽ കാണുന്ന Ficedula albicilla എന്ന ഇനത്തെ പക്കികുരുവിയുടെ ഉപവിഭാഗമായി കണക്കാക്കിയിരുന്നു. അവയുടെ ചുവന്ന കഴുത്തിനു ചുറ്റും ചാരനിറമുണ്ട്. കൂടാതെ കൂജനവും വ്യത്യസ്തമാണ്. , (Pallas, 1811). വിതരണംഈ പക്ഷികൾ കിഴക്കൻ യൂറോപ്പിൽ മുതൽ മദ്ധ്യേഷ്യ വരെ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് തെക്കൻ ഏഷ്യയിലേക്ക് ദേശാടനം നടത്തുന്നു. 1973 മുതൽ 2002 വരെ പോളണ്ടിൽ നടത്തിയ പഠനങ്ങളിൽ ചൂടുകൂടുന്നതിനനുസരിച്ച് പൂവൻ മുമ്പേ തിരിച്ചുപോവ്വാറുണ്ട്. [6] ![]() ![]() വിവരണംപൂവന് 11-12 സെ.മീ നീളമുണ്ട്. ഇവയുടെ മുകൾ ഭാഗം തവിട്ടു നിറവും അടിവശം വെള്ളയുമാണ്. തല ചാരനിറം, കഴുത്തിന് ഓറഞ്ചുനിറം. കൊക്ക് കറുത്തതാണ്, പരന്നതും കൂർത്തതുമാണ്. വാലിന്റെ മേൽമൂടിയുടെ കടഭാഗം വെളുത്തതാണ്. ഭക്ഷണം തേടുന്നതിനിടയിൽ വാൽ ഇടയ്ക്കിടെ ഉയർത്തിക്കൊണ്ടിരിക്കും. ഭക്ഷണംഇവ പറക്കുന്നതിനിടെ പ്രാണികളെ പിടിക്കാറുണ്ട്. കൂടാതെ പുൽച്ചാടികളും ചെറുപഴങ്ങളും ഭക്ഷണമാക്കാറുണ്ട്. പ്രജനനംഇവ കട്ടിൽ വെള്ളമുള്ള പ്രദേശങ്ങളിൽ കാണുന്നു. മരപ്പൊത്തിൽ തുറന്ന കൂടുകൾ ഉണ്ടാക്കുന്നു. 4-7 മുട്ടകളാണ് ഇടുന്നത്. അവലംബം
|
Portal di Ensiklopedia Dunia