ചെറിയ മീവൽക്കാട
ചെറിയ മീവൽക്കാടയ്ക്ക് ആംഗലത്തിൽ small pratincole, little pratincole, small Indian pratincole എന്നൊക്കെ പേരുകളുണ്ട്. ശാസ്ത്രീയ നാമം Glareola lacteaഎന്നാണ്. ചെറിയ മീവൽക്കാട ഇന്ത്യ, പാകിസ്താൻ, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ സ്ഥിരവാസിയാണ്. പ്രജനനംപുഴക്കരയിലെ മണലിൽ ഡിസംബർ മുതൽ മാർച്ച് വരെ 2-4 മുട്ടകളിടും.വടക്കൻ കർണ്ണാടക യിലെ ഹേമാവതി നദിക്കരയിലും പ്രജനനം നടത്താറുണ്ട്. [2]) ![]() രൂപ വിവരണംഈ പക്ഷിയുടെ നീളം 16.5-18.5 സെ.മീ ആണ്. ചെറുതായതുകൊണ്ട് പറകുമ്പോൾ മറ്റു ചെറു പക്ഷികളുമായി തെറ്റാറുണ്ട്. ചെറിയ കാലുകൾ, നീണ്ടുകൂർത്ത ചിറകുകൾ, ചെറിയ വാൽ, ഉച്ചി തവിട്ടു നിറം, ഇളം ചാര നിറം ,ചെറിയ കൊക്ക് ഇവയാണ് പ്രത്യേകതകൾ.ചിറകുകളുടെ മുകൾ ഭാഗം ചാര നിറം.പ്രാഥമിക ചിറകുകൾ( en: primaries).കറുപ്പു നിറം. ഉൾ പറക്കൽ ചിറകുകളുടെ അറ്റം വെളുത്ത അടയാളം ഉണ്ട്. വാലിനു വെളുപ്പു നിറം. വയറിനു വെളുപ്പു നിറം.
ഭക്ഷണംപ്രാണികളാണ് പ്രധാന ഭക്ഷണം. പറക്കുന്ന ചെറു പക്ഷികളേയും ഭക്ഷിക്കും. നിലത്തും ഇര തേടും. വെളിമ്പ്രദേശങ്ങളിലാണ് കാണുന്നത്. എന്നാൽ സന്ധ്യക്ക് വെള്ളത്തിനരികിൽ പ്രാണികളെ തേടാറുണ്ട്.
ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia