ചെറിയ മീൻകൊത്തി

പൊന്മാൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പൊന്മാൻ (വിവക്ഷകൾ) എന്ന താൾ കാണുക. പൊന്മാൻ (വിവക്ഷകൾ)

ചെറിയ മീൻകൊത്തി
Male
England
Female
Kecskemét, Hungary
Both A. a. ispida
Scientific classification Edit this classification
Missing taxonomy template (fix): Alcedo
Species:
Binomial name
Template:Taxonomy/AlcedoAlcedo atthis
  Breeding range
  Resident all year round
  Non-breeding range
Synonyms

Gracula atthis Linnaeus, 1758

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ്‌ ചെറിയ മീൻ‌കൊത്തി അഥവാ നീലപ്പൊന്മാൻ. ഇംഗ്ലീഷ്: Common Kingfisher. ശാസ്ത്രീയനാമം: Alcedo atthis taprobana. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾക്കു സമീപം എളുപ്പത്തിൽ കണ്ടെത്താവുന്ന ഈ പക്ഷിയ്ക്ക് പൊന്മാൻ എന്നും പേരുണ്ട്. ചില സമയത്ത് ഈ പക്ഷി കുളത്തിനു ചുറ്റുമോ, വയലുകൾക്കു മീതെകൂടിയോ, കൂടക്കൂടെ ച്വീ-ച്വീ എന്ന് നേരിയ സ്വരത്തിൽ ശബ്ധിച്ചു  കൊണ്ട് ശരവേഗത്തിൽ ചുറ്റും പറക്കുന്നത് കാണാം. ഫെബ്രുവരി മുതൽ തുടങ്ങുന്ന വേനൽ മാസത്തിലാണ് പക്ഷി സാധാരണയായും  ഇങ്ങനെ പറക്കുക. തത്സമയത്ത് ഒരു മീൻകൊത്തി  മിന്നൽപ്പിണരുപോലെ മുമ്പിലും, മറ്റൊന്ന് അതിലും വേഗത്തിൽ പിന്നിലും പറക്കുന്നത് പതിവാണ്. തുടർന്നു പറക്കുന്ന പക്ഷി ഇടവിടാതെ ച്വീ-ച്വീ എന്നുച്ചരിച്ചുകൊണ്ട്‌ ഇരിക്കും. ചെറിയ മീൻകൊത്തിയുടെ ശൃംഗാരചേഷ്ടകളിൽപെട്ടതാണ് ഈ പരക്കംപാച്ചിലും പന്തയവും.

പെരുമാറ്റം

നമ്മുടെ നാട്ടിലെങ്ങും സാധാരണ കാണുന്ന മീൻകൊത്തികളിൽ ഏറ്റവും ചെറിയ ഈ പക്ഷിക്ക് അങ്ങാടിക്കുരുവിയെക്കാൾ അൽപ്പം വലിപ്പം കൂടും. ഏത് സമയത്തും വെള്ളത്തിനടുത്തിരുന്നു അതിലേക്ക് ഒറ്റുനോക്കിക്കൊണ്ട് ജീവിക്കുന്ന ഒരു സുന്ദരനാണ് നാട്ടു മീൻകൊത്തി. വല്ല കല്ലിന്മേലോ മറ്റൊ ഇരുന്നു ഇടയ്ക്കിടെ കുറുതായ വാലിനെ താളം പിടിക്കുന്ന ഭാഗവതരുടെ കയ്യുപോലെ പെട്ടെന്ന് ഉയർത്തി താഴ്ത്തയും തല ഉടൻ തന്നെ ചിക്കെന്നു  പൊന്തിച്ച് അമർത്തിയും കൊണ്ട് കൂടെക്കൂടെ ക്ലിക് ക്ലിക് എന്ന ശബ്ദവും പുറപ്പെടുവിക്കുന്ന ഈ പക്ഷി പൊടുന്നനവേ ശരം പോലെ പറന്നു വെള്ളത്തിൽ പ്രവേശിക്കുന്നത് കാണാം കണ്ണിമ പൂട്ടുന്ന സമയം മാത്രം വെള്ളത്തിലാണ്ടു ഒരു ഞൊടികിടക്കുള്ളിൽ മടങ്ങി എത്തി പക്ഷി പൂർവസ്ഥാനത്തോ മറ്റൊരു കല്ലിന്മേലോ ഇരിക്കും. കൊക്കിൽ ആ സമയത്ത് ഒരു ചെറിയമീൻ പിടയുന്നത് കാണാം. ആദ്യം മീനിൻറെ തല പക്ഷിയുടെ പിടിത്തം. പെട്ടെന്ന് അത് തലയൊന്നു തിരിക്കും . അതിനിടയ്ക്ക് ജലവിദ്യയാലെന്നപോലെ മീനിൻറെ തല പക്ഷിയുടെ വായയുടെ അകത്ത്  എത്തിയിരിക്കും.

പ്രത്യേകതകൾ

ഏതാണ്ട് 5 മുതൽ 6 വരെ ഇഞ്ച് വലിപ്പം. ശരീരത്തിന്റെ മുകൾ ഭാഗം നല്ല തിളങ്ങുന്ന നീല നിറം. അടിവശവും കണ്ണിനോടു ചേർന്നുള്ള ഒരു പട്ടയും തവിട്ടു നിറം. കണ്ണിനു പിന്നിലായി വെളുപ്പു നിറത്തിലുള്ള ഒരു പട്ടയും ഉണ്ടാവും. ജലാശയങ്ങൾക്കു സമീപം ഇരുന്ന് കണ്ണിൽപ്പെടുന്ന മീനുകളെയും മറ്റു ചെറു ജലജീവികളെയും പിടി കൂടി ഭക്ഷിക്കുന്നു. മത്സ്യങ്ങൾ, വാൽമാക്രികൾ, ജലാശയത്തിൽ കാണപ്പെടുന്ന കീടങ്ങൾ പുഴുക്കൾ എന്നിവയെയാണ് സാധാരണ ഭക്ഷിക്കുന്നത്. പലപ്പോഴും ഈ ചെറുപക്ഷി വെള്ളത്തിനു മീതെ പറന്നു നിൽക്കുന്നത് കാണാം. ചിറകുകളെ തുരുതുരെ വിറപ്പിച്ച് ഒരു സ്ഥലത്തു തന്നെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങാതെ പരിനില്കുവാൻ പക്ഷിക്ക് സാധിക്കും ഈ സൂത്രം ഇവനൊഴിച്ചാൽ സൂചിമുഖി, പുള്ളിമീൻകൊത്തി, ഒരുതരം പ്രാപ്പ്രിടിയൻ ഇവർക്കേ സാധിക്കുകയുള്ളൂ എന്നു പറയാം. മറ്റു പക്ഷികൾക്കു നിലംവിട്ടാൽ സാധാരണ വിമാനങ്ങളെപ്പോലെ മുന്നോട്ടു പോയിക്കൊണ്ടേ ഇരിക്കണം. എന്നാൽ ചെറിയ മീൻകൊത്തിക്കും മേല്പറഞ്ഞ മറ്റു പക്ഷികൾക്കും ഹെലികോപ്ടർ പോലെ ഒരേ സ്ഥലത്തുതന്നെ പറന്നു കൊണ്ട് നില്കുവനുള്ള കഴിവുണ്ട്.

ആഹാരശൈലി

തനിക്കു കിട്ടിയ മീൻ അല്പം വലിയതോ കടുപ്പം കൂടിയതോ ആണെങ്കിൽ പക്ഷി അതിനെ ഇരിപ്പിടത്തിലടിച്ചു പതംവരുത്തിയശേഷമേ വിഴുങ്ങുകയുള്ളൂ. മീൻകൊത്തിക്കു മത്സ്യം മാത്രമല്ല ആഹാരം. തവളകുഞ്ഞുങ്ങളെയും മറ്റു പലജാതി ചെറിയ പ്രാണികളെയും ഇത് പിടിച്ചു തിന്നാറുണ്ട്. ആഹാരം മുഴുവൻ ജലജീവികളെന്നു മാത്രം.

പ്രജനനം

നവംബർ മുതൽ ജൂൺ വരെയാണ്‌ ഈ പക്ഷികളുടെ പ്രജനനകാലം. ഒരു തവണ ഏഴു മുട്ടകൾ വരെ ഇടുന്നൂ. ജലാശയങ്ങളുടെ തീരത്ത് മണ്ണുതുരന്നുണ്ടാക്കുന്ന ഏകദേശം ഒരു മീറ്റർ നീളമുള്ള പൊത്തുകളിലാണ് ഇവ മുട്ടയിടുക. ആണും പെണ്ണും മാറി മാറി അടയിരിക്കുന്നു. കുഞ്ഞിനെ വളർത്തുന്നതും അങ്ങനെയാണ്.

ആവാസം

ഈ പക്ഷി വളരെ സുമുഖനാണെങ്കിലും  ഇതിൻറെ കൂട് വൃത്തി കെട്ടതാണ്. അടയിരിക്കുന്ന പക്ഷിയും, വളർന്നുവരുന്ന കുഞ്ഞുങ്ങളും മാളത്തിനുള്ളിലും പ്രവേശനദ്വാരത്തിലും വിസർജികുന്നതിനാൽ കൂടിൻറെ മുഖദ്വാരത്തിന് ഒരു പൊതുതണ്ടാസ്സിൻറെ പ്രകൃതിയും ദുർഗന്ധവും ഉണ്ടായിരിക്കും. മറ്റൊരു സുന്ദരനായ ഉപ്പുപ്പൻറെ കൂടിന് മാത്രമേ വൃത്തികേടിൻറെ കാര്യത്തിൽ ഇതിനെ തോല്പിക്കാൻ കഴിയുകയുള്ളൂ.

നീലപൊന്മാൻ
Alcedo atthis



അവലംബം

  1. BirdLife International (2016). "Alcedo atthis". IUCN Red List of Threatened Species. 2016: e.T22683027A89575948. doi:10.2305/IUCN.UK.2016-3.RLTS.T22683027A89575948.en. Retrieved 19 November 2021.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya