ചെസ്സിലെ പ്രാരംഭനീക്കങ്ങൾ![]() ചെസ്സ് കളിയുടെ ആരംഭത്തിലെ നീക്കങ്ങളുടെ കൂട്ടമാണ് ചെസ്സിലെ പ്രാരംഭനീക്കങ്ങൾ. ചെസ്സ് കളിയുടെ തുടക്കത്തിലെ പരിനിഷ്ഠിതമായ നീക്കങ്ങളുടെ ശ്രേണികളെ ബുക്ക് മൂവുകൾ എന്നാണ് പറയാറുള്ളത്. ഡസൻ കണക്കിന് സാർവത്രികമായ പ്രാരംഭനീക്കങ്ങളും അവയുടെ തന്നെ ശതക്കണക്കിന് വ്യത്യസ്തങ്ങളായ ശ്രേണീക്രമങ്ങളും ഉൾപ്പെടുന്നതാണ് ഇത്തരം ബുക്ക് മൂവുകൾ. പ്രാരംഭനീക്കങ്ങളിലെ ലക്ഷ്യങ്ങൾപ്രാരംഭനീക്കങ്ങളിലെ പൊതുവെയുള്ള ലക്ഷ്യങ്ങൾവെളുപ്പ് മുൻകൈ നേടാനും കറുപ്പ് തുല്യത നേടാനും ചലനാത്മകമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനും ശ്രമിക്കുകയും ചെയ്യുമ്പോൾ, കളിക്കാർ പൊതുവെ പ്രാരംഭഘട്ടത്തിൽ ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താറുണ്ട്:[1]
ഉന്നതതല കളികളിലെ ലക്ഷ്യങ്ങൾവെള്ളക്കരുക്കൾ കൊണ്ട് കളിക്കുമ്പോൾ കരുക്കൾ മെച്ചപ്പെട്ട സ്ഥാനങ്ങളിൽ എത്തിക്കുകയും കറുത്തകരുക്കൾ കൊണ്ട് കളിക്കുമ്പോൾ വെള്ളയ്ക്കൊപ്പമായ നില നേടുകയുമാണ് ഉയർന്നതലങ്ങളിലുള്ള കളികളിൽ പ്രാരംഭനീക്കങ്ങളിൽ ലക്ഷ്യമാക്കുന്നത്. ആദ്യത്തെ നീക്കം ലഭിക്കുന്നതിനാൽ തുടക്കത്തിൽ വെള്ളകൊണ്ട് കളിക്കുന്നയാൾക്ക് ഒരു ചെറിയ മെച്ചം കൈവരുന്നതിനാലാണ് ഇത്.ഉദാഹരണമായി ഇരുപക്ഷവും ഒരേതരം നീക്കങ്ങളോടെ ആരംഭിക്കുന്ന കളികളിൽ(കറുത്തകരുക്കൾ വെള്ളകരുക്കളുടെ പ്രതിബിംബം പോലെ വിന്യസിക്കുമ്പോൾ) വെള്ളയ്ക്ക് ആദ്യം തന്നെ ആക്രമിച്ചുകളിക്കാൻ കഴിയുന്നു.[1].1950ഓടെ പ്രാരംഭനീക്കങ്ങൾക്ക് പുതിയ ഒരു ലക്ഷ്യം പതുക്കെ പ്രബലമായി.ഇന്റർ നാഷണൽ മാസ്റ്റർ ജെറമി സിൽമാന്റെ അഭിപ്രായത്തിൽ ഇതിന്റെ ഉദ്ദേശം ഇരുപക്ഷവും തമ്മിൽ ഒരു ചലനാത്മക അസന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതായിരുന്നു ഈ ലക്ഷ്യം.ഇത്തരം ഒരു അസന്തുലിതാവസ്ഥ കളിയുടെ മധ്യഘട്ടത്തിന്റെ സ്വഭാവം നിർണ്ണയിക്കും. വിവിധതരം പ്രാരംഭനീക്കങ്ങൾ
ഓപൺ ഗയിം (after 1.e4 e5)
റൂയി ലോപസ് (after 1.e4 e5 2.Nf3 Nc6 3.Bb5)
സ്കോച്ച് ഗയിം (after 1.e4 e5 2.Nf3 Nc6 3.d4)
ഇറ്റാലിയൻ ഗയിം (after 1.e4 e5 2.Nf3 Nc6 3.Bc4)
പെട്രോവ് പ്രതിരോധം (after 1.e4 e5 2.Nf3 Nf6)
കിങ്സ് ചൂതാട്ടം(കിങ്സ് ഗാംബിറ്റ്) (after 1.e4 e5 2.f4)
അവലംബം
|
Portal di Ensiklopedia Dunia