ചേന്നമത്ത് ശിവ ക്ഷേത്രം, മീനാട്

കൊല്ലം ജില്ലയിൽ പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലും സംരക്ഷണത്തിലുമുള്ള ക്ഷേത്രമാണ് ചാത്തന്നൂരിലെ മാമ്പള്ളിക്കുന്നം മീനാടുള്ള ചേന്നമത്ത് ശിവ ക്ഷേത്രം.[1] പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്നു കരുതുന്ന ഈ ക്ഷേത്രം ഇടത്തരം വലിപ്പമുള്ള അപൂർവ കല്ലുകൊണ്ട് നിർമ്മിച്ച ക്ഷേത്രങ്ങളിലൊന്നാണ്.[2] വട്ടെഴുത്തിലുള്ള ഒരു ശിലാ ലിഖിതം ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്ര ഭിത്തിയിലെ പുരാതനമായ വട്ടെഴുത്ത് മാമ്പള്ളി ശാസനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ആര്യദേവൻ ഉഴുത്തിരർ കൊല്ലവർഷം 448 (എ ഡി 1273) ൽ പുന:പ്രതിഷ്ഠ നടത്തി എന്നാണ് ഈ വട്ടെഴുത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിലുള്ള മാമ്പള്ളി ശാസനം ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ പുരാവസ്തു വകുപ്പ് രാസ സംരക്ഷണം, ഘടനാ സംരക്ഷണം എന്നിവ നടത്തിയിട്ടുണ്ട്.[3]

അവലംബം

  1. "കേരള നിയമസഭ ചോദ്യോത്തരങ്ങൾ" (PDF). കേരള നിയമസഭ. March 6, 2020. Retrieved October 1, 2020.
  2. "Chennamath Siva Temple". ആർക്കിയോളജി വകുപ്പ് വെബ് സൈറ്റ്. October 5, 2020. Retrieved October 5, 2020.
  3. "കേരള നിയമ സഭ ചോദ്യോത്തരങ്ങൾ" (PDF). കേരള നിയമ സഭ. March 18, 2018. Retrieved October 1, 2020.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya