ചേരക്കോഴി
പാമ്പിനോടു രൂപസാദൃശ്യമുള്ള ഒരു നീർപ്പക്ഷിയാണ് നീർക്കാക്കയുടെ അടുത്തബന്ധുവായ ചേരക്കോഴി[2] [3][4][5] (ഇംഗ്ലീഷ്: Snake Bird. ശാസ്ത്രീയനാമം: Anhinga melanogaster). മത്സ്യങ്ങൾ ധാരാളം ഉള്ള ഇടങ്ങളിൽ ഈ പക്ഷിയെ സാധാരണ കാണപ്പെടുന്നു. ദേഹത്തിനു പരുന്തിന്റെയത്രയും വലിപ്പം കാണാം. വെള്ളത്തിലേക്ക് ശരവേഗത്തിൽ മുങ്ങി ഇരയെപ്പിടിക്കാനിവക്കു കഴിയും. 1987-ൽ ജലപക്ഷി സെൻസസിന്റെ അടിസ്ഥാനത്തിൽ ചേർക്കോഴികളെ വംശനാശം നേരിടുന്ന പക്ഷികളായാണ് കണക്കാക്കിയിരിക്കുന്നത്. [4] മത്സ്യങ്ങളെ പിടിച്ച ശേഷം ഉയർത്തി എറിഞ്ഞ ശേഷം, കൂർത്ത ചുണ്ടുകൾ കൊണ്ട് കുത്തി കൊന്ന ശേഷം വിഴുങ്ങും. ജലസർപ്പങ്ങളെ പോലെ ജലാശയത്തിൽ കഴുത്തു മാത്രം വെള്ളത്തിന്റെ മുകളിൽ കാണപ്പെടുന്നതിനാലാണു ഇത് ചേരക്കോഴി എന്നു അറിയപ്പെടുന്നത്. സംസ്കൃതത്തിൽ മദ്ഗു എന്ന് വിളിക്കപ്പെടുന്നു. ഇവ ജല പക്ഷികളാണെങ്കിലും ഇവയുടെ തൂവലുകൾ മുഴുവനായി ജലപ്രതിരോധകങ്ങൾ അല്ലാത്തതിനാൽ ഇവക്ക് ഇടക്കിടെ തൂവലുകൾ ഉണക്കേണ്ടി വരുന്നു. [6] ഐതിഹ്യംചിറകിൽ തിളങ്ങുന്ന വെള്ള തൂവലുള്ളതിനാൽ ഭാരതീയ ഐതിഹ്യങ്ങളിൽ സൂര്യദേവനെയാണു ചേരക്കോഴി പ്രതിനിധാനം ചെയ്യുന്നത്. വിതരണംഇടുക്കി, വയനാട്, ഹൈദരാബാദ് എന്നിവിടങ്ങളിൽ സ്ഥിരതാമസക്കാരാണ്. കടലോരത്തുള്ള കായലുകളിലും മലകളിലുള്ള തടാകങ്ങളിലും ഒരു പോലെ കാണപ്പെടുന്നു. കേരളത്തിൽ ജലസേചനപദ്ധതികളുടെ ജലസംഭരണികളിൽ ഇവയെ കാണാൻ സാധിക്കും. മലമ്പുഴ അണക്കെട്ട് നിർമ്മാണം പൂർത്തിയായുടനേ ജലസംഭരണിക്കരികിൽ ഇവയും കൂടുകൂട്ടിത്തുടങ്ങിയത്രെ.[4] വിവരണം![]() ഏകദേശം ചക്കിപ്പരുന്തിനെയത്രയും, അതായത് 900 മി.മീ. വലിപ്പം. പാമ്പിനോട് രൂപസാദൃശ്യമുള്ള കഴുത്ത്. ശരീരത്തിൽ കൂടുതലും കറുപ്പു നിറമാണ്.. എന്നാൽ തൂങ്ങി നിൽക്കുന്ന വെളുത്തു തിളങ്ങുന്ന തൂവലുകൾ ചിറകുകളിൽ കാണാം. തലയും കഴുത്തും തിളക്കമുള്ള തവിട്ടുനിറം. മുഖം താടി തൊണ്ട എന്നീ ഭാഗങ്ങൾ വെളുത്ത നിറത്തിലായിരിക്കും, ഇരുവശത്തും തലയിൽ നിന്നു തുടങ്ങുന്ന വെള്ള കഴുത്തിന്റെ വശങ്ങളിലൂടെ താഴേക്ക് പോകുന്നു. നീണ്ടവാലിന്റെ അഗ്രം അർദ്ധവൃത്താകൃതിയിലുള്ളതാണ്. മുങ്ങാങ്കുഴിയിടാൻ അനുയോജ്യമായ വിധത്തിൽ കാല് കുറിയതും താറാവിന്റേതു പോലെയുമാണ്.[4] ഇവയുടെ തൂവലുകൾക്ക് നനയാതിരിക്കാനുള്ള കഴിവില്ല. ഇത് പെട്ടെന്ന് മുങ്ങാങ്കുളിയിടാൻ വേണ്ടി അവയെ സഹായിക്കുന്നു. അതുകൊണ്ട് കൂടെക്കൂടെ തൂവലുകൾ ഉണക്കേണ്ടിവരുമെന്നതിനാൽ ചേരക്കോഴികളെ നീർക്കാക്കകളെ പോലെ ചിറകുവിരിച്ച് വെയിൽ കായുന്നതായി കാണാൻ കഴിയും.[4] ലിംഗഭേദം വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്, പ്രത്യേക മാംസ പേശികൾ ഉള്ള നീളം കൂടിയ കഴുത്തുള്ള ഈ പക്ഷിക്ക് മത്സ്യത്തെ പിടിക്കാൻ കൂർത്ത ചുണ്ടിനെ ശരം പോലെ ഉപയോഗിക്കാൻ കഴിയും. പ്രത്യുല്പാദനംജലാശയത്തിനു് സമീപമുള്ള വൃക്ഷങ്ങളിൽ. ചേരക്കോഴികളെ, മറ്റു് നീർക്കാക്കകളുടെ കൂടെ കാണപ്പെടും. നിലയും പച്ചയും കലർന്ന നിറത്തിലുള്ള, ദീർഘഗോളാകൃതിയിലുള്ള 52 X 33 മി.മീ വലിപ്പത്തിലുള്ള മൂന്നോ നാലോ മുട്ടകൾ ഇടും. ചേരക്കോഴികളുടെ കുഞ്ഞുങ്ങൾക്ക് വെളുത്ത തൂവലാണുള്ളത്. ഇവ കാഴ്ചയിൽ കൊക്കിന്റെ കുഞ്ഞുങ്ങളെ പോലെയും കാണപ്പെടും. അവലംബംBirds of periyar, R. sugathan- Kerala Forest & wild Life Department
Anhingidae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia