ചേർത്തല രംഗനാഥ ശർമ്മകേരളീയനായ കർണാടക ശാസ്ത്രീയ സംഗീതജ്ഞനാണ് ചേർത്തല ഡോ. രംഗനാഥ ശർമ്മ. ദൂരദർശൻ-ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റാണ്. മധുരൈ സദ്ഗുരു സംഗീത വിദ്യാലയ കോളേജിലെ സീനിയർ ലക്ചററായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലേറെ കച്ചേരികൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ജീവിതരേഖ1966ൽ സംഗീതജ്ഞനായ ചേർത്തല നാരായണ അയ്യരുടെയും ലക്ഷ്മിയമ്മാളുടെയും മകനായി ജനിച്ചു. പിതാവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ പൂർത്തിയാക്കിയത്. ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ ശിഷ്യനായി അറിയപ്പെടുന്ന പിതാവ് വഴി ശെമ്മാങ്കുടിയിൽ നിന്നും നേരിട്ട് സംഗീതം അഭ്യസിക്കാനുള്ള അവസരം ലഭിച്ചിരുന്നു. കാലിക്കറ്റ് സർവ്വകലാശാലയിലെ പാലക്കാട് ചിറ്റൂർ സംഗീത കോളേജിൽ നിന്ന് 1987ലും 89ലും യഥാക്രമം സംഗീതത്തിലെ ബിരുദത്തിനും,ബിരുദാനന്തര ബിരുദത്തിനും ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശേഷം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതശാസ്ത്രത്തിൽ റിസേർച്ചും ഡോക്ടറേറ്റും പൂർത്തിയാക്കി. കേന്ദ്രഗവണ്മെന്റിന്റെ സ്കോളർഷിപ്പോടെയാണ് സംഗീതത്തിൽ കൂടുതൽ ഗവേഷണം പൂർത്തിയാക്കിയത്. 1999 മുതൽ നവരാത്രിമണ്ഡപ കച്ചേരികൾ അവതരിപ്പിക്കുന്നു.[1] നീലത്താമര എന്ന ചലച്ചിത്രത്തിലെ എന്ത മുദ്ധോ എന്ത സൊഗസോ, നീ ദയ രാധാ എന്നീ കീർത്തനങ്ങൾ രംഗനാഥ ശർമ്മ ആലപിച്ചിട്ടുണ്ട്. ഭാര്യ മോഹന സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.രണ്ട് കുട്ടികളും സംഗീതം ശാസ്ത്രീയമായി അഭ്യസിക്കുന്നു. പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia