ചൈനയുടെ ചരിത്രത്തിലെ രാജവംശങ്ങൾ![]()
ചൈനയുടെ ചരിത്രത്തിൽ മാറിമാറി വന്ന രാജവംശങ്ങളും അവ നിലനിന്ന കാലഘട്ടങ്ങളുമാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. പശ്ചാത്തലംപലപ്പോഴും ഒരു രാജവംശത്തിന്റെ ഭരണത്തിൽ നിന്ന് അടുത്തതിലേയ്ക്കുള്ള മാറ്റം പെട്ടെന്നുണ്ടാകുന്നതോ കൃത്യമായതോ അല്ല. നിലവിലുള്ള ഭരണകൂടത്തെ മറിച്ചിടുന്നതിന് മുൻപാണ് പല രാജവംശങ്ങളും നിലവിൽ വരുന്നത്. പരാജയപ്പെടുകയോ അധികാരത്തിൽ നിന്ന് പുറത്താകുകയോ ചെയ്ത ശേഷവും പല രാജവംശങ്ങളും വർഷങ്ങളോളം നിലനിൽക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് 1644-ൽ ക്വിങ് രാജവംശത്തിന്റെ സൈന്യം മിംഗ് രാജവംശത്തെ തോൽപ്പിച്ചതായാണ് ഡൈനാസ്റ്റിക് സൈക്കിൾ അവകാശപ്പെടുന്നത് . ക്വിങ് രാജവംശം സ്ഥാപിക്കപ്പെട്ടത് 1636-ലോ 1616-ലോ ആണ്. അധികാരം അവകാശപ്പെട്ടിരുന്ന മിംഗ് രാജവംശത്തിലെ അവസാന കണ്ണിയെ പുറത്താക്കിയത് 1663-ൽ മാത്രമാണ്. ചൈന മുഴുവൻ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ ക്വിങ് രാജവംശത്തിന് ഇരുപത് വർഷത്തോളമെടുത്തു. ഇത് കൂടാതെ ചെറിയ കാലയളവുകളിൽ ചൈന പലവട്ടം വിഘടിതമായിരുന്നു എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്. പടിഞ്ഞാറൻ ഷൗ രാജവംശത്തിനുശേഷമുള്ള കാലഘട്ടത്തെപ്പറ്റി ധാരാളം വാദപ്രതിവാദങ്ങളുണ്ടാകാറുണ്ട്. ചൈനയിലെ രാജവംശങ്ങളെല്ലാം തങ്ങൾക്ക് മുൻപേയുണ്ടായിരുന്ന രാജവംശത്തെപ്പറ്റി ചരിത്രമെഴുതുക എന്ന പാരമ്പര്യം കാത്ത് സൂക്ഷിച്ചിരുന്നു. സിങ്ഹൂയി വിപ്ലവത്തിലൂടെ ചൈന ഒരു റിപ്പബ്ലിക്ക് ആയപ്പോൾ ഈ പാരമ്പര്യത്തിന് ഭംഗം വന്നു. ക്വിങ് രാജവംശത്തിന്റെ ചരിത്രം രചിക്കുവാൻ അവർ ശ്രമിച്ചുവെങ്കിലും ആഭ്യന്തരയുദ്ധം കാരണം ഇത് നടന്നില്ല.[1] രാജവംശങ്ങൾ
ഇവയും കാണുക
അവലംബംസൈറ്റേഷനുകൾ
സ്രോതസ്സുകൾ
പുറത്തേയ്ക്കുള്ള കണ്ണികൾDynasties of China എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia