ചോർല വൻവരയൻ സിസിലിയൻ
Ichthyophis davidi എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ചോർല വൻവരയൻ സിസിലിയൻ (Chorla giant striped caecilian) ,2011 ൽ കണ്ടെത്തിയ ഒരു സിസിലിയൻ ആണ് .മാദേയി വന്യജീവി സങ്കേതത്തിനു സമീപം ഗോവ,മഹാരാഷ്ട്ര,കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ ചോർലയിൽ നിന്നാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്. മഞ്ഞ വരയുള്ള സിസിലിയനുകളിൽ ഏറ്റവും വലിപ്പം കൂടിയ ഇനങ്ങളിൽ ഒന്നാണിത്. ഇന്ത്യൻ സിസിലിയനുകളെ കുറിച്ചു പഠനങ്ങൾ നടത്തിയ ഡേവിഡ് ഗവർ എന്ന ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനെ ആദരിക്കുവാൻ വേണ്ടിയാണ് Ichthyophis davidi എന്ന് ഇതിനു പേരിട്ടിരിക്കുന്നത്. ഗോപാലകൃഷ്ണ ഭട്ട ( ജീവശാസ്ത്ര വിഭാഗം , BASE എജുക്കേഷണൽ സർവീസ് ,ബെംഗളൂരു ), കെ.പി.ദിനേഷ് , സി.രാധാകൃഷ്ണൻ ( പശ്ചിമഘട്ടം റീജണൽ സെന്റർ , കോഴിക്കോട്), പി.പ്രശാന്ത് ( ആഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ ,ആഗുംബെ ) , നിർമൽ കുൽക്കർണി ( മാദേയി റിസർച്ച് സെന്റർ, ചോർല ) എന്നിവർ ചേർന്നാണ് ഇതിനെ കണ്ടെത്തിയത്.[1] [2] ആകാരംമഞ്ഞവരയൻ സിസിലിയനെ അപേക്ഷിച്ച് ഇതിനു വലിപ്പം കൂടുതലുണ്ട്. തവിട്ട് നിറമുള്ള ഇതിന്റെ ശരീരത്തിനു വശങ്ങളിൽ തടിച്ച മഞ്ഞ വര കാണാം. കഴുത്തിന്റെ ഭാഗത്തെ മഞ്ഞ വരയ്ക്ക് ചെറിയ വിടവ് ഉണ്ട്.ഇതിന്റെ നാസാദ്വാരങ്ങൾക്ക് സമീപത്തായി രണ്ടു സ്പർശിനികൾ ഉണ്ട്. വളരെ അപൂർവമായി കാണപ്പെടുന്ന ഇതിന്റെ IUCN കണക്കെടുപ്പ് ഇതുവരെ നടന്നിട്ടില്ല. അവലംബം
|
Portal di Ensiklopedia Dunia