ചൗധരി ചരൺ സിംഗ് ഹരിയാന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി
ചൗധരി ചരൺ സിംഗ് ഹരിയാന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഹരിയാന സംസ്ഥാനത്ത് ഹിസാറിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു മൂലധന സർവകലാശാലയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കാർഷിക സർവകലാശാലകളിലൊന്നാണ് ഇത്. സർവകലാശാലയ്ക്ക് 8645 ഏക്കർ ഭൂമി (7219 ഏക്കർ പ്രധാന കാമ്പസിലും 1426 ഏക്കർ കാമ്പസിനു പുറത്തായുമുണ്ട്).[3] ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺ സിങ്ങിന്റെ പേരിലാണ് ഈ സർവ്വകലാശാല അറിയപ്പെടുന്നത്.[4] ഹിസാറിലെ പഞ്ചാബ് കാർഷിക സർവകലാശാലയുടെ ഒരു സാറ്റലൈറ്റ് ക്യാമ്പസ് ആയിരുന്നു ഇത്. ഹരിയാന, പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റീസ് ആക്ട് 1970 ഫെബ്രുവരി 2 ന് ഔപചാരികഅംഗീകാരം നൽകിയതു പ്രകാരം ഇത് സർവ്വകലാശാലയായി സ്ഥാപിക്കപ്പെടുകയും ഹരിയാന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. അടിസ്ഥാനപരമായി ഹരിയാന സംസ്ഥാനത്തിന്റെ ആദ്യ സ്ഥാപിത സർവകലാശാലയായി ഇതു കണക്കാക്കപ്പെടുന്നു.[5] 1991 ഒക്ടോബർ 31 ന് ചൗധരി ചരൺ സിംഗ് ഹരിയാന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ എ. എൽ. ഫ്ലെച്ചർ ആയിരുന്നു.[6] ഇന്ത്യയിലെ കാർഷിക സർവകലാശാലകളിൽ ഏറ്റവും കൂടുതൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന സർവകലാശാലയാണിത്.[7] 1997-ലും 2017 ലും ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ചിന്റെ ഏറ്റവും മികച്ച ഇൻസ്റ്റിറ്റ്യൂട്ടിനുള്ള അവാർഡ് ഈ സർവ്വകലാശാല നേടുകയുണ്ടായി.[8] ഹരിതവിപ്ലവത്തിനും ഇന്ത്യയിലെ വൈറ്റ് വിപ്ലവത്തിനും ഇത് ഗണ്യമായ സംഭാവനകൾ നൽകുകയുണ്ടായി. ഗോൾഡൻ ജൂബിലി വർഷാഘോഷങ്ങൾ 2019 ഫെബ്രുവരി 2 മുതൽ യൂണിവേഴ്സിറ്റിയിൽ ആരംഭിക്കുകയും 2020 ഫെബ്രുവരി 1 ന് അവസാനിക്കുകയും ചെയ്യുന്നതാണ്. സ്ഥാനംഗുരു ജംഭേശ്വർ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽനിന്നും ഏകദേശം 5 കിലോമീറ്റർ, ബ്ലൂ ബേർഡ് തടാകത്തിൽ നിന്ന് 4 കിലോമീറ്റർ, ദേശീയപാത 9 നു (പഴയ NH 10) സമാന്തരമായി ബസ് സ്റേഷനിൽനിന്ന് 2 കിലോമീറ്റർ, നഗരകേന്ദ്രം, പ്രധാന കമ്പോളം എന്നിവിടങ്ങളിൽനിന്ന് 1 കിലോമീറ്റർ, മഹബീർ സ്റ്റേഡിയത്തിൽ നിന്ന് 100 മീറ്റർ, ഹിസാർ ജംഗ്ഷൻ റെയിൽവേസ്റ്റേഷനിൽനിന്ന് 1 കിലോമീറ്റർ, ഹിസാർ വിമാനത്താവളത്തിൽനിന്ന് 6 കിലോമീറ്റർ, ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 167 കിലോമീറ്റർ, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് 180 കിലോമീറ്റർ, ചണ്ഡിഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 235 കിലോമീറ്റർ എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽനിന്ന് ഇവിടേയ്ക്കുള്ള ദൂരം. CCS HAU ന്റെ പ്രധാന കാമ്പസിനു നാലു കവാടങ്ങളാണുള്ളത്; മഹാബീർ സ്റ്റേഡിയത്തിനു സമീപത്തെ ഗേറ്റ് 1, യഥാക്രമം കാമ്പസ് സ്കൂളിനു പിൻവശത്തും ഗിരി സെന്ററിന് അടുത്തുമായുള്ള ഗേറ്റ് 2, 3 (രണ്ടും MDR107 ബാൽസാമന്ദ് റോഡിൽ) NH52 രാജ്ഗഡ് പാതയിലെ ഗേറ്റ്-4 എന്നിവയാണിവ. അവലംബം
|
Portal di Ensiklopedia Dunia