അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് ചുക് റസ്സൽ സംവിധാനം ചെയ്ത് ജംഗ്‌ലി പിക്ചേഴ്സ് നിർമ്മിച്ച 2019 ലെ ഇന്ത്യൻ ഹിന്ദി-ഭാഷാ ആക്ഷൻ-അഡ്വഞ്ചർ ഫിലിം ആണ് ജംഗ്‌ലി [6][7]വിദ്യുത് ജംവാൾ, പൂജ സാവന്ത്, ആശ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു വെറ്റിനറി ഡോക്ടർ അദ്ദേഹത്തിൻറെ പിതാവിന്റെ ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മടങ്ങുമ്പോൾ, ഒരു അന്താരാഷ്ട്ര ആന വേട്ടക്കാരന്റെ റാക്കറ്റിനെതിരെ പോരാടുന്നതാണ് ചിത്രത്തിലെ ഇതിവൃത്തം.[8]ജംവാൾ അവതരിപ്പിച്ച ആയോധനകലകളും ആക്ഷൻ സ്റ്റണ്ടുകളും ചിത്രത്തിലുണ്ട്.[9][10]ഒരു സോളോ റിലീസ് ആയ റോമിയോ അക്ബർ വാൾട്ടർ റിലീസ് ചെയ്യുന്നതിന് പ്രാരംഭ റിലീസ് തീയതിക്ക് ഒരാഴ്ച മുമ്പ് മുൻകൂട്ടി ഈ ചിത്രം റിലീസ് ചെയ്യാൻ തയ്യാറാക്കിയിരുന്നു.[11]ആദ്യം 2018 ഒക്ടോബർ 19 ന് റിലീസ് ചെയ്യാനിരുന്നെങ്കിലും പിന്നീട് ഏപ്രിൽ 5 ലേയ്ക്ക് മാറ്റിയതായിരുന്നു.[7] തുടർന്ന് ഈ ചിത്രം 2019 മാർച്ച് 29 ന് പുറത്തിറങ്ങി.[1]