ജഗ്‌മോഹൻ മുന്ദ്ര

ജഗ്‌മോഹൻ മുന്ദ്ര
ജനനം(1948-10-29)ഒക്ടോബർ 29, 1948
മരണം4 സെപ്റ്റംബർ 2011(2011-09-04) (62 വയസ്സ്)
തൊഴിൽ(s)ചലച്ചിത്രസംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
സജീവ കാലം1982–2011

ഇന്ത്യൻ ചലച്ചിത്രസംവിധായകനും, നടനും, തിരക്കഥാകൃത്തും, നിർമ്മാതാവുമായിരുന്നു ജഗ്‌മോഹൻ മുന്ദ്ര(29 ഒക്ടോബർ 1948 – 4 സെപ്റ്റബർ 2011).[1] ജഗ് മുന്ദ്ര എന്ന പേരിലും അറിയപ്പെടുന്നു.

ജീവിതരേഖ

1948-ൽ നാഗ്പൂരിൽ ജനനം. മുംബൈ ഐ.ഐ.ടിയി പഠനത്തിനു ശേഷം ഇലക്‌ട്രിക്കൽ എൻജിനീയറിംഗ്‌ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി. ആദ്യ സെമസ്റ്ററിനു ശേഷം മാർക്കറ്റിങ്ങ് വിഭാഗത്തിലേക്ക് മാറി. 1982-ൽ ആദ്യ ചിത്രം സുരാഗ് പുറത്തിറങ്ങി. ബലാത്‌സംഗത്തിന് ഇരയായ സ്തീയുടെ കഥ പറയുന്ന ബാവൻഡാർ 2000-ൽ പുറത്തിറങ്ങി.[2] 2006 പുറത്തിറങ്ങിയ പ്രൊവൊക്ക്ഡ്, 2007-ൽ പുറത്തുവന്ന ഷൂട്ട് അറ്റ് സൈറ്റ് എന്നിവയും ശ്രദ്ധേയ ചിത്രങ്ങളാണ്. മുപ്പതോളം ചിത്രങ്ങൽ സംവിധാനം ചെയ്തിട്ടുണ്ട്.

2011 സെപ്റ്റംബർ 4 ന് മുംബൈയിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.[3]

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-20. Retrieved 2011-09-04.
  2. http://frames.mathrubhumi.com/movies/hindi/48730/[പ്രവർത്തിക്കാത്ത കണ്ണി]
  3. http://mangalam.com/index.php?page=detail&nid=472877&lang=malayalam

പുറമേനിന്നുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya