ജനകീയ ശാസ്ത്ര പ്രസ്ഥാനംസാധാരണ ജനങ്ങളിൽ ശാസ്ത്രബോധം വളർത്തുക, ശാസ്ത്രത്തെ സാമൂഹിക മാറ്റത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി ഉപയോഗിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ജനകീയ ശാസ്ത്ര പ്രസ്ഥാനം. ശാസ്ത്രം ജനങ്ങളുടേതാണെന്നും മനുഷ്യ സമൂഹത്തിന്റെ കൂട്ടായ അദ്ധ്വാന ഫലമാണ് ശാസ്ത്രനേട്ടങ്ങളുടെ പിന്നിലെന്നും വിശ്വസിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മകളെയാണ് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ എന്നു വിളിപ്പിക്കുന്നത്. [1] ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ സംഘടനകളിൽ, ഡൽഹി സയൻസ് ഫോറം പോലുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ബുദ്ധിജീവികളുടെയും ശാസ്ത്രജ്ഞന്മാരുടെയും ഗ്രൂപ്പുകളും [2] സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മുപ്പത്തയ്യായിരുത്തിൽപരം അംഗങ്ങളുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും ഉൾപ്പെടുന്നു. സർക്കാർ സംവിധാനങ്ങൾക്ക് പകരം പ്രവർത്തനങ്ങൾ നടത്തുക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക എന്നിങ്ങനെയുള്ള സാധാരണ സർക്കാരിതര സംഘടനകളുടെ പ്രവർത്തനങ്ങൾക്കുപരി, സമൂഹത്തിന്റെ മുഴുവൻ വിഭാഗങ്ങളിലേക്കും ശാസ്ത്ര നേട്ടങ്ങളെ എത്തിക്കുക, ശാസ്ത്രത്തിന്റെ ദുരുപയോഗം തടയുക, ജനോപകാരപ്രദമായ ഗവേഷണ - പഠന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പൊതുവായ ലക്ഷ്യങ്ങൾ ഈ സംഘടനകളിൽ ദൃശ്യമാണ്. [3] ഇന്ത്യയിലെ പ്രമുഖ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia