ജനതാദൾ (യുനൈറ്റഡ്)
ഇന്ത്യയിലെ ഒരു സോഷ്യലിസ്റ്റ് ജനാധ്യപത്യ രാഷ്ട്രീയ കക്ഷിയാണ് ജനതാദൾ യുണൈറ്റഡ് (ജെഡിയു). 2003 ഒക്ടോബർ 30 ന് ജോർജ്ജ് ഫെർണാണ്ടസ്, നിതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സമതാ പാർട്ടി, ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദൾ വിഭാഗം , ലോക്ശക്തി പാർട്ടി എന്നിവ ലയിച്ചാണ് ജനതാദൾ (യു) രൂപീകൃതമായത്.നിലവിൽ ഇന്ത്യയിലെ എറ്റവും വലിയ സോഷ്യലിസ്റ്റ് ജനാധ്യപത്യ പാർട്ടി ആണ് ജനതാദൾ യുണൈറ്റഡ്(ജെഡിയു) പ്രധാന നേതാക്കൾ(ദേശിയ പ്രസിഡന്റ്)
(ദേശിയ സെക്രട്ടറി ജനറൽ )
എസ്.ജെ.ഡി - ജെ.ഡി.യു. ലയനംഎം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാർട്ടി ജനതാദൾ (യു.)വിൽ 2014 ഡിസംബർ 28-ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് വെച്ച് നടന്ന റാലിയോടെ ലയിച്ചു. ജനതാദൾ (യു.) കേരള സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി എം.പി. വീരേന്ദ്രകുമാറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. 2017ൽ വീരേന്ദ്രകുമാർ വിഭാഗം ലോക് താന്ത്രിക് ജനതാദൾ പാർട്ടിയിൽ ചേർന്നു. [2] ജനതാപരിവാർ രൂപവത്കരണംസമാജ്വാദി പാർട്ടി, ജനതാദൾ (യു), രാഷ്ട്രീയ ജനതാദൾ, സമാജ്‍സമാജ്‍വാദി_ജനതാപാർട്ടിവാദി ജനതാപാർട്ടി, ഇന്ത്യൻ നാഷണൽ ലോക്ദൾ, ജനതാദൾ (എസ്) എന്നിവ ചേർന്ന് പഴയ ജനതാപാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ 2015-ൽ ശ്രമം നടന്നു. സമാജ്‍വാദി ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കാനായിരുന്നു ശ്രമം.[3] എന്നാലിത് വിജയിച്ചില്ല. 2015-ലെ ബീഹാർ തിരഞ്ഞെടുപ്പിന് മുമ്പായി ജനതാദൾ (യു), രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് രൂപവത്കരിച്ച മുന്നണിയിൽ നിന്ന് സമാജ്‍വാദി പാർട്ടി പിൻമാറിയതാണ് കാരണം. [4] 2016-ൽ ജനതാപാർട്ടികൾ ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാൻ വീണ്ടും ശ്രമം തുടങ്ങി. 2017-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യം. ജനതാദൾ (യു), രാഷ്ട്രീയ ലോക്ദൾ, സമാജ്‍വാദി ജനതാപാർട്ടി, ജാർഖണ്ഡ് വികാസ് മോർച്ച എന്നീ പാർട്ടികളാണ് പുതിയ പാർട്ടിക്കായി ശ്രമിക്കുന്നത്. [5] അവലംബം
|
Portal di Ensiklopedia Dunia