ജനറൽ ഡൈനാമിക്സ് എഫ്-16 ഫൈറ്റിങ് ഫാൽക്കൺ
ജനറൽ ഡൈനാമിക്സ് എഫ് -16 ഫൈറ്റിംഗ് ഫാൽക്കൺ ഒറ്റ എഞ്ചിൻ ഉള്ള ബഹുമുഖ ഉപയോഗമുള്ള യുദ്ധവിമാനമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിനായി (യുഎസ്എഎഫ്) ജനറൽ ഡൈനാമിക്സ് വികസിപ്പിച്ചെടുത്തതാണീ പോർ വിമാനം. . ഭാരം കുറഞ്ഞ പോർവിമാനമായാണ് ജനറൽ ഡൈനാമിക്സ് ഇതിനെ വികസിപ്പിച്ചത് എങ്കിലും സർവ്വവിധ സേവനങ്ങൾക്കും പര്യാപ്തമായി മാറാൻ എഫ് 16-നു കഴിഞ്ഞു. ഇതിന്റെ ഉപയോഗത്തിലെ വൈവിധ്യം കാരണം വിദേശരാജ്യങ്ങളിൽ നല്ല പോലെ ചിലാവായി.[4] 24 രാജ്യങ്ങളിലേയ്ക്കു ഇതു കയറ്റി അയക്കുന്നുണ്ട്. പഴക്കം ചെന്ന 300 മിഗ് 21-കൾക്ക് പകരം വയ്ക്കാനായി ഈയിടെ ഇന്ത്യയും ഇതു വാങ്ങുവാനുള്ള കരാറിൽ ഏർപ്പെട്ടത് പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. [5] [6] 1993 ൽ ജനറൽ ഡൈനാമിക്സ് അതിന്റെ വിമാന നിർമ്മാണ വിഭാഗം ലോക്ക്‌ഹീഡ് കമ്പനിക്ക് വിറ്റു.[7] ഈ കമ്പനി വീണ്ടും മാർട്ടിൻ മാരിയെറ്റയുമായി ലയനം നടന്ന് ലോക്ക്‌ഹീഡ് മാർട്ടിൻ ആയി മാറി.[8] ഇന്ന് എഫ്-16 കൾ ലോക്ക്‌ഹീഡ് മാർട്ടിൻ കമ്പനിയിലാണ് വികസിപ്പിച്ചെടുക്കുന്നത്. കൂടുതൽ കാഴ്ചക്കായി, ചട്ടക്കൂടില്ലാത്ത കുമിള പോലെയുള്ള മേലാപ്പ് അഥവാ കനോപ്പി, വശങ്ങളിൽ ഉറപ്പിച്ചിരിക്കുന്ന നിയന്ത്രണ ദണ്ഡ്, 30 ഡിഗ്രി ചരിച്ച് വച്ചിട്ടുള്ള ഇജക്ഷൻ സീറ്റ്, ഫ്ലൈ ബൈ വയർ അഥവാ കേബിളുകൾ ഉപയോഗിച്ച് നിയന്ത്രണം എന്നിവയാണ് ഫൈറ്റിങ്ങ് ഫാൽകണിന്റെ പ്രധാന സവിശേഷതകൾ. കുടാതെ ഇതിന് അകത്തായി ഘടിപ്പിച്ചിട്ടുള്ള എം.61 വൾകൻ പീരങ്കിയും 11 ഭാഗങ്ങളിലായി ആയുധങ്ങളും മറ്റു സാമഗ്രികളും പിടിപ്പിക്കാനുള്ള സാഹചര്യവും ഉണ്ട്. ബാറ്റിൽ സ്റ്റാർ ഗലാൿറ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാർവേർള്ഡ് മിനി സിരീസിനു ശേഷം വൈമാനികർ ഇതിനെ ‘വൈപർ‘(Viper) എന്നും വിളിച്ചുതുടങ്ങി.[9][10] വികസനംതാരതമ്യം ചെയ്യാവുന്ന വിമാനങൾഅവലംബം
കുറിപ്പുകൾWikimedia Commons has media related to എഫ് 16 ഫൈറ്റിങ് ഫാൽക്കൺ. |
Portal di Ensiklopedia Dunia