അമേരിക്കയിലെഡെട്രോയിറ്റ് ആസ്ഥാനമായ ലോക പ്രശസ്ത കാർ നിർമാതാക്കളാണ് ജനറൽ മോട്ടോഴ്സ്. വാഹനങ്ങളും വാഹന ഭാഗങ്ങളും നിർമ്മിക്കുകയും, 1908 സെപ്റ്റംബർ 16 ന് വില്യം സി. ഡ്യൂറന്റാണ് ഒരു ഹോൾഡിംഗ് കമ്പനിയായി ജനറൽ മോട്ടോഴ്സ് ആരംഭിച്ചത്. നിലവിൽ ഏറ്റവും വലിയ അമേരിക്കൻ വാഹന നിർമ്മാതാക്കളാണ് ജനറൽ മോട്ടോഴ്സ്. [7]
നിർമ്മാണം
ജനറൽ മോട്ടോഴ്സ് 37 രാജ്യങ്ങളിൽ വാഹനങ്ങൾ നിർമ്മിക്കുന്നു; ഷെവർലെ, ബ്യൂക്ക്, ജിഎംസി, കാഡിലാക്ക് എന്നിവയാണ് ഇതിന്റെ പ്രധാന ഓട്ടോമൊബൈൽ ബ്രാൻഡുകൾ. ഹോൾഡൻ, വുലിംഗ്, ബയോജുൻ, ജിഫാംഗ് തുടങ്ങിയ വിദേശ ബ്രാൻഡുകളിൽ കമ്പനിക്ക് നിക്ഷേപമുണ്ട്. ലോകമെമ്പാടുമുള്ള വാർഷിക വിൽപ്പന അളവ് 2016 ൽ 10 ദശലക്ഷം വാഹനങ്ങളുടെ നാഴികക്കല്ലിലെത്തി. [8]
ഇന്ത്യയിൽ ഷെവർലെ കാറുകളുടെ വിൽപ്പന 2017 ഓടെ കമ്പനി അവസാനിപ്പിച്ചു. എന്നാൽ കയറ്റുമതിയ്ക്കായി ഇന്ത്യയിലെ കാർ നിർമ്മാണശാല പ്രവർത്തനം തുടരും. ഇതിനായി പൂനെയിലെ തലേഗൻ പ്ലാന്റിനെയാണ് കമ്പനി നിലനിർത്തുന്നത്. ലോകത്തെയൊട്ടാകെ ഗ്രസിച്ച സാമ്പത്തിക മാന്ദ്യവും തുടർന്നുണ്ടായ വിൽപ്പനക്കുറവും ഫണ്ട്ക്ഷാമവും കാരണം ജനറൽ മോട്ടോഴ്സിന്റെ യുഎസ് സർക്കാറിന് പാപ്പർ ഹർജി നൽകിയിരുന്നു. [9]
ജനറൽ മോട്ടോഴ്സ് ഇന്ത്യയിൽ പുറത്തിറക്കുന്ന കാറുകൾ
നിലവിൽ 7 കാറുകളാണ് ഹോണ്ട ഇന്ത്യയിൽ പുറത്തിറക്കുന്നത്. [10]