ജമ്മു കൂട്ടക്കൊല 1947
ഇന്ത്യാ വിഭജനത്തിനു ശേഷം, 1947 സെപ്തംബർ-നവംബർ കാലഘട്ടത്തിൽ നിരവധി മുസ്ലിം വംശജർ ജമ്മുവിൽ കൊലചെയ്യപ്പെട്ടു. നിരവധി ആളുകൾ പടിഞ്ഞാറൻ പഞ്ചാബിലേക്കു പലായനം ചെയ്തു. ഹിന്ദു, സിഖ് വംശജരാണ് ഈ കലാപം ആസൂത്രണം ചെയ്തത്. ദോഗ്ര രാജാവായിരുന്ന മഹാരാജാ ഹരി സിങ്ങിന്റെ പട്ടാളവും, ഈ കലാപത്തിനു സഹായം നൽകി.[5] രാഷ്ട്രീയ സ്വയം സേവക സംഘപ്രവർത്തകർക്കും ഈ കലാപത്തിൽ പങ്കുണ്ടായിരുന്നു. [6] തൊട്ടുപിന്നാലെ, ഇരുപതിനായിരത്തോളം വരുന്ന ഹിന്ദുക്കളെ, പാകിസ്താൻ ഗോത്രവർഗ്ഗക്കാർ മിർപൂരിൽ കൂട്ടക്കൊലക്കിരയാക്കി. മുസ്ലിം കൂട്ടക്കൊലപശ്ചാത്തലം1947 ൽ ബ്രിട്ടൻ അധികാരമൊഴിയുന്നതിനു മുമ്പ്, ഇന്ത്യയിലോ, പാകിസ്താനിലോ ചേരാനോ അതല്ലെങ്കിൽ സ്വതന്ത്രമായി നിലകൊള്ളാനോ നാട്ടു രാജ്യങ്ങൾക്ക് അനുമതി നൽകിയിരുന്നു. ജമ്മുവിലെ മഹാരാജാവായിരുന്ന ഹരി സിങ്, രണ്ടു രാജ്യങ്ങളിലും ചേരാതെ സ്വതന്ത്രമായി നിലകൊള്ളാൻ തീരുമാനമെടുക്കുകയായിരുന്നു. അവിടുത്തെ ഒരു രാഷ്ട്രീയപാർട്ടിയായിരുന്ന മുസ്ലിം കോൺഫറൻസ് ഒഴികെ എല്ലാ രാഷ്ട്രീയപാർട്ടികളും രാജാവിന്റെ തീരുമാനത്തെ പൂർണ്ണമായും പിന്തുണച്ചു. മുസ്ലീം ലീഗുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുസ്ലിം കോൺഫറൻസ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ സ്വാധീനമുള്ള ഒരു പാർട്ടി കൂടിയായിരുന്നു. പാകിസ്താനോടൊപ്പം നിൽക്കാനാണ് ഇവർ ആഗ്രഹിച്ചത്. അവലംബം
|
Portal di Ensiklopedia Dunia