ജയന്തി പട്നായിക്
ഇന്ത്യൻ സാമൂഹിക പ്രവർത്തകയും ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയുമാണ് ജയന്തി പട്നായിക് (ഒറിയ: ଜୟନ୍ତୀ ପଟ୍ଟନାୟକ ; ജനനം:1932 ഏപ്രിൽ 7).[1][2] ഇവർ രണ്ടു തവണ പാർലമെന്റ് അംഗമായിരുന്നിട്ടുണ്ട്.[3] ജീവിതരേഖ1932-ൽ ഒഡീഷയിലെ ഗഞ്ജം ജില്ലയിലുള്ള അസിക എന്ന സ്ഥലത്താണ് ജയന്തി പട്നായിക് ജനിച്ചത്. അസികയിലെ ഹരിഹർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കട്ടക്കിലെ ഉത്കൽ സർവകലാശാലയ്ക്കു കീഴിലുള്ള സൈലബല വനിതാ കോളേജിൽ നിന്ന് സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തരബിരുദം നേടി. ഒഡീഷയുടെ മുൻ മുഖ്യമന്ത്രി ജാനകി ബല്ലഭ് പട്നായിക്കിനെ 1953-ൽ വിവാഹം കഴിച്ചു. (ഇദ്ദേഹം 2015-ൽ അന്തരിച്ചു.) പൃഥ്വി പട്നായിക്, സുദത്ത പട്നായിക്, സിജാത പട്നായിക് എന്നിവർ മക്കളാണ്.[3] വിവാഹശേഷം ജയന്തി പട്നായിക് മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഉപരിപഠനത്തിനു ചേർന്നു.[4][1] സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സമയത്ത് ലോക്സഭയിലും രാജ്യസഭയിലും അംഗമായി. 1992-ൽ വനിതകളുടെ ക്ഷേമത്തിനായി ദേശീയ വനിതാ കമ്മീഷൻ രൂപീകരിച്ചപ്പോൾ ആദ്യത്തെ അധ്യക്ഷയായി നിയമിതയായി.[2] 1992 ഫെബ്രുവരി 3 മുതൽ 1995 ജനുവരി 30 വരെ അധ്യക്ഷപദവിയിൽ തുടർന്നു.[5] അവലംബം
|
Portal di Ensiklopedia Dunia