ജയിംസ് ട്രസ്‌ലോ ആഡംസ്
ജയിംസ് ട്രസ്‌ലോ ആഡംസ് ഒരു യു.എസ്. ചരിത്രകാരനായിരുന്നു. ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ 1878 ഒക്ടോബർ 18-ന് ജനിച്ചു. 1898-ൽ ബ്രൂക്ക്ലിൻ പോളിടെക്നിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം നടത്തിയശേഷം യേൽ യൂണിവേഴ്സിറ്റിയിൽനിന്ന് 1900-ൽ മാസ്റ്റർ ബിരുദം നേടി. 1912 വരെ ന്യൂയോർക്കിലെ ഒരു എക്സ്ചേഞ്ച് സ്ഥാപനത്തിൽ ജോലിനോക്കി. പ്രശസ്ത കൃതികൾ1921-ൽ ഫൗണ്ടിംഗ് ഒഫ് ന്യൂ ഇംഗ്ലണ്ട് എന്ന ചരിത്രകൃതിയുടെ പ്രകാശനത്തോടെയാണ് ആഡംസ് ശ്രദ്ധേയനാകുന്നത്. ആ ഗ്രന്ഥം 1922-ൽ ഇദ്ദേഹത്തിനു പുലിറ്റ്സർ സമ്മാനം നേടിക്കൊടുത്തു.
തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്ത ചരിത്രകൃതികളാണ്. കുടുബ ചരിത്രവും മറ്റുപ്രധാന കൃതികളുംഅമേരിക്കയിലെ ആഡംസ് കുടുംബത്തിന്റെ ആധികാരിക ചരിത്രമാണ് ദ് ആഡംസ് ഫാമിലി എന്ന കൃതി. ഇദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് എപിക് ഒഫ് അമേരിക്ക (1931). പല വിദേശഭാഷകളിലേക്കും ഇതു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു വാല്യങ്ങളുള്ള ദ് മാർച്ച് ഒഫ് ഡെമോക്രസിയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരുകൃതി (193233), ഹിസ്റ്ററി ഒഫ് ദി അമേരിക്കൻ പീപ്പിൾ എന്ന പേരിലാണ് ബ്രിട്ടനിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച പ്രഖ്യാതഗ്രന്ഥങ്ങളാണ് ആറ് വാല്യങ്ങളുള്ള ഡിക്ഷണറി ഒഫ് അമേരിക്കൻ ഹിസ്റ്ററി (1940), നാലു വാല്യങ്ങളുള്ള അൽബം ഒഫ് അമേരിക്കൻ ഹിസ്റ്ററി (194448), ദി അറ്റ്ലസ് ഒഫ് അമേരിക്കൻ ഹിസ്റ്ററി (1943) തുടങ്ങിയവ. 1949 മേയ് 18-ന് ആഡംസ് വെസ്റ്റ്പോർട്ടിൽ അന്തരിച്ചു. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia