ജവഹർ നവോദയ വിദ്യാലയ
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർഥികൾക്കു ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുളള ഭാരത സർക്കാരിന്റെ പദ്ധതി പ്രകാരമുള്ള വിദ്യാലയങ്ങളാണ് ജെ.എൻ.വി എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന ജവഹർ നവോദയ വിദ്യാലയങ്ങൾ. കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയുടെ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്. സി.ബി.എസ്.സിയുമായി അഫിലിയേറ്റ് ചെയ്തു കൊണ്ടാണ് ഇവ പ്രവർത്തിക്കുന്നത്. അതിനാൽ CBSE സിലബസ് പ്രകാരം പഠനം നടക്കുന്നു. തമിഴ്നാട് ഒഴികെ ഭാരതത്തിലുടനീളം ജെ.എൻ.വികൾ പ്രവർത്തിച്ചു വരുന്നു. 2010 ലെ കണക്കുകൾ പ്രകാരം ഇൻഡ്യയിൽ ഏതാണ്ട് 593 ജെ.എൻ.വികൾ ഉണ്ട്. ഇത്തരം വിദ്യാലയങ്ങളിലെ പ്രവേശനം ജില്ലാതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസഥാനത്തിലാണ് നടത്താറുള്ളത്. ചരിത്രം1985 ലാണ് ആദ്യത്തെ നവോദയ ആരംഭിക്കുന്നത്. പി.വി നരസിംഹറാവുവിന്റെ ആശയമാണു നവോദയ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു നവോദയ വിദ്യാലയങ്ങളുടെ തുടക്കം. തുടക്കത്തിൽ നവോദയ വിദ്യാലയം എന്ന പേരായിരുന്നു. പിന്നീടു ജവഹർലാൽ നെഹ്രു വിന്റെ 100 ആം ജന്മദിന വാർഷികത്തിൽ ജവഹർ നവോദയ വിദ്യാലയ എന്ന പേരു സ്വീകരിച്ചു. ഉദ്ദേശ്യങ്ങൾ
മേഖലകൾഭാരതത്തിൽ മൊത്തം 8 മേഖലകളാണു ഉള്ളത്. ഭൊപ്പാൽ, ചണ്ഡിഖഡ്, ഹൈദരാബാദ്, ജയ്പൂർ, പറ്റ്ന, ലക്നൗ, പുനെ, ഷില്ലൊങ്.
References
|
Portal di Ensiklopedia Dunia