ജസീറ വി. മാടായികണ്ണൂർ മാടായി നീരൊഴുക്കുംചാൽ സ്വദേശിനിയായ വി. ജസീറ 2012 ലാണ് വീടിനു സമീപത്തെ കടൽ തീരത്തുനിന്നുമുളള അനധികൃത മണൽ ഖനനത്തിനെതിരെ സമരം ആരംഭിച്ചത്. ജസീറ വി. മാടായി എന്ന പേരിലാണ് സോഷ്യൽ മീഡിയയിലും മറ്റും ജസീറ ഇടപെടുന്നത്. വീട്ടുകാരുടെയോ പ്രദേശവാസികളുടെയോ പിന്തുണയില്ലാതെ ഒറ്റയാൾ സമരമായിരുന്നു ജസീറയുടേത്. അനധികൃത മണൽ ഖനനത്തിനെതിരെ പോലീസിൽ പരാതിപ്പെട്ടിട്ടും ഫലം ഉണ്ടാക്കാത്തതിനാലാണ് മക്കളോടൊപ്പം ജസീറ സമരം ആരംഭിച്ചത്. സമരങ്ങൾ
തളിപ്പറമ്പ് സി.ഐ. ഓഫിസിന് മുന്നിലെ സമരംമണൽ മാഫിയക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് 2014 മാർച്ച് 24 ന് ജസീറ തളിപ്പറമ്പ് സി.ഐ. ഓഫീസിന് മുന്നിൽ സമരം ആരംഭിച്ചു. [1] സെക്രട്ടറിയേറ്റ് നടയിലെ സമരം
ചിറ്റിലപ്പിള്ളിയുടെ വീടീന് മുൻപിൽ സമരംമണൽ മാഫിയയ്ക്കെതിരെ മാസങ്ങളോളം ഡൽഹിയിൽ സമരം ചെയ്ത ജസീറയ്ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം വി.ഗാർഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ചിച്ചു. എൽ.ഡി.എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തെ തുടർന്നുളവായ മാർഗ്ഗതടസത്തിൽ ശക്തമായി പ്രതിഷേധിച്ച സന്ധ്യ എന്ന വീട്ടമ്മയ്ക്കും ചിറ്റിലപ്പിള്ളി ഇതേ പോലൊരു സമ്മാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സന്ധ്യയ്ക്കൊപ്പം ഒരേ വേദിയിൽ വെച്ച് സമ്മാനം സ്വീകരിക്കില്ല എന്ന ജസീറയുടെ നിലപാടിനെ തുടർന്ന് ചിറ്റിലപ്പിള്ളി സമ്മാനം പിൻവലിക്കുകയും ആ തുക അവരുടെ മക്കളുടെ പേരിൽ ബാങ്കിലിടുമെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാൽ മക്കൾക്കല്ല തന്റെ കൈയിലാണ് പണം നൽകേണ്ടതെന്നും അതിന് സാദ്ധ്യമല്ലെങ്കിൽ സമ്മാനം പിൻവലിക്കുന്നതായി മാധ്യമങ്ങൾക്ക് മുമ്പാകെ ചിറ്റിലപ്പിള്ളി പരസ്യമായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ജസീറയുടെ സമരം. ഇതേത്തുടർന്ന് ജസീറയ്ക്ക് പണം നൽകില്ലെന്നും ആ തുക സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ താലോലം പദ്ധതിക്ക് നൽകുമെന്നും ചിറ്റിലപ്പള്ളി പ്രഖ്യാപിച്ചു. തുടർന്ന് 2014 ഫെബ്രുവരി 06-ന് ജസീറ തന്റെ സമരം അവസാനിപ്പിച്ചു. [4] മനോരമ ഓഫിസിന് മുൻപിലെ സമരംചിറ്റിലപ്പിള്ളിയുടെ വീടിന് മുൻപിൽ നടത്തിയ സമരം വ്യക്തിഹത്യക്കെതിരെയായിരുന്നുവെന്ന് മനോരമയിലെ വാർത്തയിൽ ഉൾപ്പെടുത്തിയില്ല എന്ന് ആരോപിച്ചാണ് 06 ഫെബ്രുവരി 2014 ന് സന്ധ്യയ്ക്ക് കൊച്ചി പനമ്പിള്ളി നഗറിൽ മനോരമ ഒാഫിസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. സമരംവസാനിപ്പിച്ച് ജസീറ പുലർചെ്ച നാലു മണിക്ക് അപ്രത്യക്ഷയായി. [5] വിവാദംകുട്ടികളുടെ സുരക്ഷയോ പഠിപ്പോ നോക്കാതെയാണ് കുട്ടികളേയും കൊണ്ട് തെരുവിലിറങ്ങി സമരം ചെയ്യുന്നതെന്ന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആരോപണം ഉയരുന്നുണ്ട്. അവലംബം
|
Portal di Ensiklopedia Dunia