ജസ്റ്റിൻ പൊൻമണിമുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കേരളീയനായ ചിത്രകാരനും ഇൻസ്റ്റലേഷൻ (പ്രതിഷ്ഠാപനകല ) ആർട്ടിസ്റ്റുമാണ് ജസ്റ്റിൻ പൊൻമണി(ജനനം :1974). ജീവിതരേഖമുംബൈ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടി. പ്രദർശനങ്ങൾ
![]() ഡൺ ആൻഡ് ഡസ്റ്റഡ് എന്ന രണ്ട് ചാനലുള്ള വീഡിയോ ഇൻസ്റ്റളേഷനാണ് പ്രദർശിപ്പിച്ചത്. 5.11 മിനിറ്റ് ദൈർഘ്യമുള്ള ഈ ഇൻസ്റ്റളേഷനിൽ മുകളിൽ നിന്ന് ഞാത്തിയിട്ടിരിക്കുന്ന രണ്ട് വർത്തുളാകൃതിയിലുള്ള കറുത്ത കുഴലുകൾ കാണാം. രണ്ട് കഷണങ്ങളുടെയും പ്രതലത്തിൽ വിഡിയോ പ്രൊജക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അതിൽ ഒരു വൃദ്ധമുഖം കാണാം. അയാൾ ആഞ്ഞാഞ്ഞ് തുമ്മി തളരുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. ഇടയ്ക്കിടെ തുമ്മലിന്റെ ഒച്ച വലിയ സ്പീക്കറുകളിലൂടെ കേൾക്കുന്നുണ്ട്. മേശമേൽ പൊടിയടിച്ച വലിയ ഒരു കണക്കപ്പിള്ളപ്പുസ്തകം, കല്ലുകൾ, ഒരു ഗ്ലാസ് വെള്ളം, പിന്നെ റാന്തലിനു സമാനമായ ഒരു വലിയ ഫ്ലാഷ് ലൈറ്റും ചേർന്നതാണ് ഇൻസ്റ്റലേഷൻ.[2] പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia