ജാക്ക്. ഡബ്ല്യൂ. ഷോസ്റ്റാക്ക്
കാരൾ ഗ്രെയ്ഡർ, എലിസബെത് ബ്ലാക്ബേൺ എന്നിവരോടൊപ്പം 2009-ലെ വൈദ്യശാസ്ത്രത്തിനുളള നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞനാണ് ജാക്ക്. ഡബ്ല്യൂ. ഷോസ്റ്റാക്ക്(Jack William Szostak ജനനം 1952നവംബർ 9).[1] കനേഡിയൻ അമേരിക്കൻ ശാസ്ത്രജ്ഞനായ ഇദ്ദേഹം[2] ബ്രിട്ടീഷ്-പോളിഷ് വംശജനാണ്. ഹാർവാഡ് മെഡിക്കൽ സ്കൂൾ ജനിതകവിഭാഗം പ്രഫസറും മസാച്യുസെറ്റസ് ജനറൽ ഹോസ്പിറ്റലിലെ ശാസ്ത്രജ്ഞനുമായ ഷോസ്റ്റാക്ക് ജനിതകശാസ്ത്രത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ടെലോമീറുകൾ ക്രോമസോമുകളെ സംരക്ഷിക്കുന്നത് എങ്ങനെയാണെന്ന് കണ്ടെത്തിയതിനാണ് ഇവർക്ക് നോബൽ സമ്മാനം നൽകപ്പെട്ടത്. ജീവിതരേഖ1952 നവംബർ ഒൻപതിന് ലണ്ടനിൽ ജനിച്ച ഷോസ്റ്റാക്കിന്റ ആദ്യകാലജീവിതം മൊൺട്രിയാലിലും ഒട്ടാവയിലും ആയിരുന്നു. പോളിഷ് ഭാഷ സംസാരിക്കുന്നില്ലെങ്കിലും അദ്ദേഹം തന്റെ പോളിഷ് വേരിന്റെ ഓർമ്മയെക്കുറിച്ച് വ്പ്രൊസ്ത് മാസികയിലെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.[3] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia