ജാതിവ്യവസ്ഥിതിയും കേരളചരിത്രവും
പി.കെ. ബാലകൃഷ്ണൻ രചിച്ച് 1983 ൽ പ്രസിദധീകരിച്ച ചരിത്ര പുസ്തകമാണ് ജാതിവ്യവസ്ഥിതിയും കേരളചരിത്രവും, 'ഹിസറ്ററി അസോസിയേഷൻ' അവാർഡ് ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട് [1]. 1983 നു ശേഷം 2008 ൽ ഡി.സി. ബുക്സ് ഈ കൃതി പുനപ്രസിദധീകരിച്ചിട്ടുണ്ട്[2]. ഉള്ളടക്കം32 അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കേരള ചരിത്രത്തെ പറ്റി വിശ്വസിച്ചു പോരുന്ന പല ധാരണകളെയും ചോദ്യം ചെയ്യുന്ന ഒരു കൃതിയാണിത്. കേരളത്തിൽ ഒരു സാമ്രാജ്യമോ കേമമായ രാജസ്ഥാനമോ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല ഒരു നാഗരികതയുടെ പൈതൃകം മലയാളനാടിനവകാശപ്പെടാനില്ല എന്നുതന്നെ ചരിത്രവിചാരത്തിലൂടെ സമർത്ഥിക്കുകയാണ് ഈ പുസ്തകത്തിലൂടെ പി.കെ. ബാലകൃഷ്ണൻ ചെയ്യുന്നത്[3]. 1850 നും 1910 നും ഇടക്ക് കാർഷികഗ്രാമങ്ങളുടെ ആവിർഭാവം മുതലുള്ള സാമൂഹിക ചരിത്രമാണ് പ്രധാനമായും ഈ കൃതിയിൽ പ്രതിപാദിക്കുന്നത്. കാർഷിക സമ്പദ്ഘടന, ജാതി, രാജവാഴ്ച, ഭാഷ, റോഡുകൾ, കാട് തുടങിയവയുടെ ജനനം മുതലുള്ള ചരിത്രവും ഗ്രന്ഥത്തിൽ പഠനവിധേയമാക്കുന്നു. സമുദായ ചരിത്രത്തിലെ ജാതിപൊങ്ങച്ചങ്ങൾ മിഥ്യകൾ മാത്രമായിരുന്നുവെന്ന സത്യത്തിലേക്ക് നമ്മെ നടത്തുന്നു[3]. ഇളംകുളം കുഞ്ഞൻപിള്ള, എ. ശ്രീധരമേനോൻ തുടങ്ങിയ ചരിത്രകാരന്മാരുടെ കേരള ചരിത്രത്തെ പറ്റി ഉള്ള പല നിഗമനങ്ങളെയും നിശിതമായി വിമർശിക്കുകയും ഈ കൃതിയിലൂടെ പി.കെ. ബാലകൃഷ്ണൻ ചെയ്യുന്നു[3]. അവലംബം
|
Portal di Ensiklopedia Dunia