ജാനറ്റ് കെർ എയ്റ്റ്‌കെൻ CBE MD FRCP (ജീവിതകാലം: 1886 - 11 ഏപ്രിൽ 1982) ബാല സന്ധിവാത രോഗത്തിലെ ഒരു വിദഗ്‌ദ്ധയും 1940 മുതൽ 1942 വരെയുള്ള കാലത്ത് മെഡിക്കൽ വിമൻസ് ഫെഡറേഷന്റെ പ്രസിഡന്റുമായിരുന്നു. ലണ്ടനിലെ എലിസബത്ത് ഗാരറ്റ് ആൻഡേഴ്സൺ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യനുംകൂടിയായിരുന്നു അവർ.
ആദ്യകാലവും വിദ്യാഭ്യാസവും
അർജന്റീനയിലെബ്യൂണസ് ഐറിസിലാണ് ജാനറ്റ് എയ്റ്റ്‌കെൻ ജനിച്ചത്.[1] സെന്റ് ആൻഡ്രൂസിലെ സെന്റ് ലിയോനാർഡ്സ് വിദ്യാലയത്തിൽ പഠനം നടത്തിയ അവർ ആദ്യം സംഗീതം പഠിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പിയാനോ പഠിച്ചുകൊണ്ട് സംഗീതത്തിൽ LRAM (ലൈസൻഷ്യേറ്റ് ഓഫ് റോയൽ അക്കാദമി ഓഫ് മ്യൂസിക്) ഡിപ്ലോമ എടുത്ത അവർക്ക്, 1912-ൽ മാഞ്ചസ്റ്റർ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് ആലാപനത്തിന് സ്വർണ്ണ മെഡൽ ലഭിച്ചിരുന്നു.[2][3]
ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, പരിക്കേറ്റ സൈനികരെ സഹായിക്കുന്നതിനായി എയ്റ്റ്‌കെൻ ഉഴിച്ചിൽ പരിശീലിക്കുകയും കൂടാതെ ഇൻകോർപ്പറേറ്റഡ് സൊസൈറ്റി ഓഫ് മസ്സേഴ്‌സിൽ നിന്ന് യോഗ്യത നേടുകയും ചെയ്തു. ഇത് വൈദ്യശാസ്ത്രത്തോട് താൽപര്യമുണ്ടാക്കിയതോടെ തുടർന്ന് അവർ ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിൽ ചേർന്നു.[4] 1922-ൽ അവിടെനിന്ന് ബിരുദം നേടി.[5] 1924-ൽ അവൾ ഒരു മെഡിക്കൽ ഡോക്ടറായി യോഗ്യത നേടിയതിനേത്തുടർന്ന് 1926-ൽ യുണൈറ്റഡ് കിംഗ്ഡത്തിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ അംഗത്വം നേടി.[6]
കരിയർ
എലിസബത്ത് ഗാരറ്റ് ആൻഡേഴ്സൺ ആശുപത്രിയിൽ ഹൗസ് ഫിസിഷ്യനായും ക്ലിനിക്കൽ അസിസ്റ്റന്റായും ആയിറ്റ്കെൻ തന്റെ വൈദ്യശാസ്ത്ര ജീവിതം ആരംഭിച്ചു. അവൾ 1929-ൽ കൺസൾട്ടന്റ് പദവിയിലേക്ക് ഉയർന്ന അവർ താമസിയാതെ കുട്ടികൾക്കുള്ള കെൻസിംഗ്ടൺ സൂപ്പർവൈസറി റുമാറ്റിക് ക്ലിനിക്കിന്റെ ചുമതലയുള്ള വൈദ്യനായി നിയമിക്കപ്പെട്ടു.[7] ജുവനൈൽ ഇഡിയൊപാത്തിക് ആർത്രൈറ്റിസ് മേഖല കേന്ദീകരിച്ചായിരന്നു അവളുടെ ഗവേഷണം.[8]
1930-കളിൽ എയ്റ്റ്‌കെൻ റോയൽ ഫ്രീ ഹോസ്പിറ്റൽ സ്കൂൾ ഓഫ് മെഡിസിനിലെ വൈസ് ഡീനായിരുന്നതോടൊപ്പം ആശുപത്രികളുടെയും സെൻട്രൽ ഹെൽത്ത് സർവീസസ് കൗൺസിലിന്റെയും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെയും കമ്മിറ്റികളിലും സേവനമനുഷ്ഠിച്ചു.[9][10]
ബുദ്ധിമുട്ടുനിറഞ്ഞ യുദ്ധകാലത്ത് 1940-ൽ എയ്റ്റ്കെൻ മെഡിക്കൽ വിമൻസ് ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതയായി.[11][12] പിന്നീട് അവൾ സംഘടനയുടെ ഓണററി സെക്രട്ടറിയായിത്തീരുകയും അവളുടെ ഭവനം ഓഫീസായി ഉപയോഗിക്കുകയും ചെയ്തു.[13] എയ്റ്റ്‌കെൻ 1943-ൽ അവൾ FRCP നേടി.[14] 1949-ൽ, NHS-ന്റെ മെഡിക്കൽ ഉപദേശക സമിതിയിലേയ്ക്ക് അവളെ നിയമിച്ചു.[15]
അവലംബം
↑Winner, Dame Albertine; Wolstenholme, Sir Gordon. "Janet Kerr Aitken". Munks Roll. VII: 5. Archived from the original on 2018-06-12. Retrieved 11 June 2018.

↑Silverman, Mark E.; Fleming, Peter R.; Hollman, Arthur; Julian, Desmond G.; Krikler, Dennis M. (2012). British Cardiology in the 20th Century (in ഇംഗ്ലീഷ്). Springer Science & Business Media. ISBN9781447107736. Retrieved 8 June 2018.
↑Winner, Dame Albertine; Wolstenholme, Sir Gordon. "Janet Kerr Aitken". Munks Roll. VII: 5. Archived from the original on 2018-06-12. Retrieved 11 June 2018.
↑"Past Presidents of MWF". www.medicalwomensfederation.org.uk (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Medical Women's Federation. Archived from the original on 2023-01-24. Retrieved 8 June 2018.
↑Winner, Dame Albertine; Wolstenholme, Sir Gordon. "Janet Kerr Aitken". Munks Roll. VII: 5. Archived from the original on 2018-06-12. Retrieved 11 June 2018.