ജി. ഗോപിനാഥൻ പിള്ള
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ജി. ഗോപിനാഥൻ പിള്ള (ജീവിതകാലം: 21 ഒക്ടോബർ 1921 - 23 നവംബർ 2002)[1]. മാവേലിക്കര നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിലും ഐ.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് നാലാം കേരളനിയമസഭയിലും അംഗമായി. കുടുംബം1921 ഒക്ടോബർ 21ന് ഗോപാലക്കുറുപ്പിന്റേയും ജാനകിയമ്മയുടേയും ആറുമക്കളിൽ ഒരാളായി ജനിച്ചു. കെ. ശാരദാമ്മയാണ് ഭാര്യ ഇവർക്ക് രണ്ട് ആൺമക്കളാണുണ്ടായിരുന്നത്[2]. മാവേലിക്കര ബാറിലെ അഭിഭാഷകാനായ ഇദ്ദേഹം 1951-ൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്താണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്[3]. രാഷ്ട്രീയ ജീവിതംഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവേശിച്ചതു മുതൽ പാർട്ടിയുടെ ഭാരവാഹിയായി നിരവധി പദവികൾ വഹിച്ചിരുന്നു. 1947 മുതൽ 1953 വരെ മാവേലിക്കര മുനിസിപ്പൽ കൗൺസിലറായിരുന്നു. ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ഡായറക്ടർ, കേരള സർവ്വകലാശാല സെനറ്റംഗം എന്നി പദവികളും ഇദ്ദേഹം വഹിച്ചിരുന്നു. 1965-ലെ തിരഞ്ഞെടുപ്പിൽ എസ്.എസ്.പി. പ്രതിനിധിയായി മാവേലിക്കരയിൽ നിന്ന് മത്സരിച്ചെങ്കിലും കെ.കെ. ചെല്ലപ്പൻ പിള്ളയോട് പരാജയപ്പെട്ടു. പിന്നീട് 1967-ൽ ഇദ്ദേഹം ചെല്ലപ്പൻ പിള്ളയെ പരാജയപ്പെടുത്തി മൂന്നാം കേരള നിയമസഭയിൽ അംഗമായി. 1970ലെ തിരഞ്ഞെടുപ്പിൽ ഐ.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് നാലാം കേരള നിയമസഭയിൽ അംഗമായത്. നാലാം നിയമസഭയിലെ ഐ.എസ്.പി. പാർട്ടിയുടെ നിയമസഭാകക്ഷി നേതാവായിരുന്നു. നായർ സർവീസ് സൊസൈറ്റി, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ എന്നിവയുടെ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം അവസാന കാലത്ത് സമാജ്‌വാദി പർട്ടിയുടെ കേരളഘടകം സംസ്ഥാന പ്രസിഡന്റായിരുന്നു. തിരഞ്ഞെടുപ്പ് ചരിത്രം
അവലംബം
|
Portal di Ensiklopedia Dunia