ജി.ആർ. ഗോപിനാഥ്
ക്യാപ്റ്റൻ ഗൊരൂർ രാമസ്വാമി അയ്യങ്കാർ ഗോപിനാഥ് (ജനനം: നവംബർ 13, 1951)[2][3] ഒരു ഇന്ത്യൻ സംരംഭകനും,[4] എയർ ഡെക്കാൻ്റെ സ്ഥാപകനും, ഇന്ത്യൻ ആർമിയുടെ വിരമിച്ച ക്യാപ്റ്റനും, എഴുത്തുകാരനും രാഷ്ട്രീയക്കാരനുമാണ്.[1][5][6] ആദ്യകാല ജീവിതംജി.ആർ ഗോപിനാഥ് കർണ്ണാടക സംസ്ഥാനത്തെ ഹാസ്സൻ ജില്ലയിലെ ഗോറൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ ഒരു തമിഴ് കുടുംബത്തിലാണ് ജനിച്ചു വളർന്നത്. ഒരു സ്കൂൾ അധ്യാപകൻ കൂടിയായിരുന്ന അച്ഛൻ ഗൊരൂർ രാമസ്വാമി അയ്യങ്കാർ, സ്കൂൾ സിസ്റ്റത്തോടുള്ള എതിർപ്പുമൂലം ഗോപിനാഥിനെ വീട്ടിൽ പഠിപ്പിക്കാൻ തീരുമാനിച്ചു.[1] അതിനാൽ അദ്ദേഹം കന്നഡ മീഡിയം സ്‌കൂളിൽ ചേരുന്ന വളരെ വൈകിയാണ്, ഉടൻ തന്നെ അദ്ദേഹം സ്റ്റാൻഡേർഡ് 5-ൽ ചേർന്നു. 1962-ൽ ഗോപിനാഥ് പ്രവേശന പരീക്ഷ പാസായി ബീജാപ്പൂരിലെ സൈനിക് സ്‌കൂളിൽ ചേർന്നു. എൻഡിഎ പ്രവേശന പരീക്ഷകളിൽ വിജയിക്കാൻ ഗോപിനാഥിനെ ഈ സ്കൂൾ പഠനകാലം സഹായിക്കുകയും തയ്യാറാക്കുകയും ചെയ്തു. 3 വർഷത്തെ കഠിനമായ പരിശീലനത്തിന് ശേഷം ഗോപിനാഥ് പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് അദ്ദേഹം ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടി.[1] കരിയർസെനിക പഠന ശേഷം, ഇന്ത്യൻ ആർമിയിൽ ചേർന്ന ഗോപിനാഥ് ക്യാപ്റ്റൻ പദവിയിൽ വരെ എത്തി. 28-ആം വയസ്സിൽ സായുധ സേനയിൽ നിന്ന് വിരമിച്ചതിന് ശേഷം, അദ്ദേഹം പാരിസ്ഥിതികമായി സുസ്ഥിരമായ ഒരു സെറികൾച്ചർ ഫാം സ്ഥാപിച്ചു; അദ്ദേഹത്തിൻ്റെ നൂതനമായ രീതികൾ 1996-ൽ റോലെകസ് അവാർഡ് അദ്ദേഹത്തിന് നേടിക്കൊടുത്തു. തുടർന്ന് അദ്ദേഹം മലനാട് മൊബൈക്സ് (എൻഫീൽഡ് ഡീലർഷിപ്പ്) ആരംഭിക്കുകയും ഹാസനിൽ ഒരു ഹോട്ടൽ തുറക്കുകയും ചെയ്തു.[7] 1997-ൽ അദ്ദേഹം എയർഫോഴ്‌സിൽ ഉണ്ടായിരുന്ന തൻ്റെ രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് ഡെക്കാൻ ഏവിയേഷൻ എന്ന ചാർട്ടർ ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചു. 2003-ൽ, ഗോപിനാഥ് ചിലവ് കുറഞ്ഞ വിമാനയാത്രാ കമ്പനിയായ എയർ ഡെക്കാൻ സ്ഥാപിച്ചു; എയർ ഡെക്കാൻ 2007-ൽ കിംഗ്‌ഫിഷർ എയർലൈൻസുമായി ലയിച്ചു. 2009-ൽ അദ്ദേഹം ചരക്ക് വിമാന ബിസിനസ്സായ ഡെക്കാൻ 360 സ്ഥാപിച്ചു. 2013 ജൂലൈയിൽ, ദുബായ് ആസ്ഥാനമായുള്ള യുണൈറ്റഡ് ഏവിയേഷൻ സർവീസസും (യുഎഎസ്) എം/എസ് പട്ടേൽ ഇൻ്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് (പിഐഎൽ) പ്രൈവറ്റ് ലിമിറ്റഡും സമർപ്പിച്ച ഹർജികളുടെ അടിസ്ഥാനത്തിൽ കർണാടക ഹൈക്കോടതി ഡെക്കാൻ 360 പിരിച്ചുവിടാൻ ഉത്തരവിട്ടു.[8] 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സൗത്ത് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഗോപിനാഥ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014-ൽ അദ്ദേഹം ആം ആദ്മി പാർട്ടിയുടെ ടിക്കറ്റിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു.[9] പുരസ്കാരങ്ങളും ബഹുമതികളും
സമകാലിക സംസ്കാരത്തിൽ2020-ൽ പുറത്തിറങ്ങിയ ഇന്ത്യൻ തമിഴ് ഭാഷാ ചിത്രം സൂരറൈ പോട്ര് ഗോപിനാഥിൻ്റെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചലച്ചിത്രമാണ്. അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പായ സിംപ്ലി ഫ്ലൈ: എ ഡെക്കാൻ ഒഡീസിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചലച്ചിത്രം.[13] അവലംബം
|
Portal di Ensiklopedia Dunia