ജി.എച്ച്.എസ്. കരുനാഗപ്പള്ളി
കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി .എസ്. സുബ്രഹ്മണ്യൻ പോറ്റി മേമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി. ഗേൾസ് ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി.എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രംവിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് സി.എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽ വന്നു. കരുനാഗപ്പള്ളി, കുലശേഖരപുരം, ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിൽനിന്നുളള കുട്ടികൾ ഇവിടെ പഠിക്കുന്നു. ഭൗതികസൗകര്യങ്ങൾമൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട് ഇവിടെ. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയഞ്ചോളം കമ്പ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500-തോളം ഗ്രന്ഥങ്ങളും 200-ഓളം വിദ്യാഭ്യാസ സി.ഡി.കളും ഉളള വായനശാലയിൽ അഞ്ച് വാർത്താപത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്. സയൻസ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്. ക്ലബ് പ്രവർത്തനങ്ങൾക്കായി 200 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾ
ഭരണംകരുനാഗാപ്പള്ളി, കുലശേഖരപുരം, ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൽകി അംഗമാകുന്നവർ ചേർന്ന് തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. കേരള മത്സ്യഫെഡ് മുൻചെയർമാൻ അഡ്വ. വി.വി.ശശീന്ദ്രനാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ. ഭരണസമിതി അംഗങ്ങൾ
മുൻ സാരഥികൾസ്കൂളിന്റെ മുൻ മാനേജർമാർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾവഴികാട്ടി
|
Portal di Ensiklopedia Dunia