ജി.എസ്. കൃഷ്ണൻ

ജി.എസ്. കൃഷ്ണൻ

പുല്ലാങ്കുഴൽ വിദഗ്ദ്ധനും സംഗീതജ്ഞനുമായിരുന്നു ഗുരുവായൂർ എസ്. ശ്രീകൃഷ്ണൻ (1934 - 2019 സെപ്റ്റംബർ 1). എണ്ണൂറിലധികം ലളിതഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. രാജ്യമെമ്പാടും പുല്ലാങ്കുഴൽ കച്ചേരി നടത്തിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.[1]

1934-ൽ ക്ഷേത്രനഗരമായ ഗുരുവായൂരിൽ ശങ്കരനാരായണയ്യർ-കനകാംബാൾ ദമ്പതികളുടെ മകനായി ജനിച്ച ശ്രീകൃഷ്ണനെ അമ്മ കനകാംബാളാണ് സംഗീതത്തിലേക്ക് നയിച്ചത്. എൻ. കൃഷ്ണഭാഗവതർ, കെ.വി. രാമചന്ദ്രഭാഗവതർ എന്നിവരിൽ നിന്നും പുല്ലാങ്കുഴലിൽ പ്രാഥമിക പരിശീലനം നേടി. എട്ടാം വയസ്സിൽ ആദ്യമായി പൊതുപരിപാടി അവതരിപ്പിച്ചു. 1954-ൽ ഓൾ ഇന്ത്യാ റേഡിയോയിൽ ജോലിയിൽ പ്രവേശിച്ച ശ്രീകൃഷ്ണൻ 1994ൽ സ്റ്റേഷൻ ഡയറക്ടറായി വിരമിച്ചു. 2019 സെപ്റ്റംബർ 1-ന് 85-ആം വയസ്സിൽ അന്തരിച്ചു.

പുരസ്കാരങ്ങൾ

ശ്രീകൃഷ്ണന് 1985-ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1997-ൽ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചു. 2001-ൽ ഗുരുവായൂരപ്പൻ പുരസ്‌കാരവും ലഭിച്ചു.

കുടുംബം

'നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന ഗാനത്തിലൂടെ പ്രശസ്തയായിരുന്ന ഗായത്രി ശ്രീകൃഷ്ണനായിരുന്നു ഭാര്യ. ഇവർ 2019 ജൂണിൽ അന്തരിച്ചു. പുല്ലാങ്കുഴൽ വിദഗ്ദ്ധനും സംഗീതജ്ഞനുമായ ജി.എസ്. രാജൻ, ഭരതനാട്യം നർത്തകിയും നാടകപ്രവർത്തകയുമായ സുജാതാ ദാസ് എന്നിവർ മക്കളാണ്.

അവലംബം

  1. "പുല്ലാങ്കുഴൽ വിദഗ്ദ്ധനും സംഗീതജ്ഞനുമായ ഗുരുവായൂർ എസ്. ശ്രീകൃഷ്ണൻ അന്തരിച്ചു". മാതൃഭൂമി. Retrieved 1 സെപ്റ്റംബർ 2019.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya