ജി.എസ്. ശിവരുദ്രപ്പ
പ്രസിദ്ധനായ ഒരു കന്നഡ സാഹിത്യകാരനാണു് ഗുഗ്ഗാരി ശാന്തവീരപ്പ ശിവരുദ്രപ്പ എന്ന ജി.എസ്.ശിവരുദ്രപ്പ (കന്നഡ: ಜಿ.ಎಸ್. ಶಿವರುದ್ರಪ್ಪ). ആധുനിക കന്നഡ സാഹിത്യത്തിന്റെ രൂപീകരണത്തിൽ പങ്കുവഹിച്ചവരിൽ പ്രമുഖനാണ് ശിവരുദ്രപ്പ. കവിയും, സാഹിത്യവിമർശകനും, അധ്യാപകനും കൂടെയായിരുന്നു ശിവരുദ്രപ്പ. കന്നഡ സാഹിത്യത്തിൽ രൂപപ്പെട്ടിരുന്ന വിവിധ സാഹിത്യ പ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച് ഒരു സംതുലിത കാഴ്ചപ്പാട് രൂപീകരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു അദ്ദേഹം. നല്ല ഒരു സഞ്ചാര സാഹിത്യകാരൻ കൂടിയായിരുന്നു ശിവരുദ്രപ്പ. 2006 നവംബർ 1-നു് കർണ്ണാടകാ സർക്കാർ അദ്ദേഹത്തെ രാഷ്ട്രകവി എന്ന ബഹുമതി നൽകി ആദരിച്ചു.[3] കേന്ദ്ര സാഹിത്യ അക്കാദമി, കർണ്ണാടക സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2013 ഡിസംബർ 23 ന് ശിവരുദ്രപ്പ അന്തരിച്ചു.[4] ആദ്യകാലംമധ്യകർണ്ണാടകയിലെ ഷിമോഗ ജില്ലയിലുള്ള ശിക്കാരിപുര ഗ്രാമത്തിലാണ് ശിവരുദ്രപ്പ ജനിച്ചത്. മൈസൂർ സർവ്വകലാശാലയിൽ നിന്നും ബിരുദവും, ബിരുദാനന്തബിരുദവും കരസ്ഥമാക്കി. 1960 ൽ സാഹിത്യത്തിലെ സൗന്ദര്യശാസ്ത്രത്തെ പറ്റി വിവരിക്കുന്ന സൗന്ദര്യ സമീക്ഷ എന്ന പ്രബന്ധത്തിന് മൈസൂർ സർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി നേടുകയുണ്ടായി. പ്രശസ്ത കന്നഡ സാഹിത്യകാരനായിരുന്ന കൂവെമ്പ് ശിവരുദ്രപ്പയുടെ അധ്യാപകനായിരുന്നു. ഔദ്യോഗിക ജീവിതം1949 ൽ മൈസൂർ സർവ്വകലാശാലയിൽ ഒരു അധ്യാപകനായാണ് ശിവരുദ്രപ്പ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1963 ൽ ഹൈദരാബാദിലെ ഒസ്മാനിയ സർവ്വകലാശാലയിൽ റീഡറായി ജോലിക്കുചേരുകയും, അവിടത്തെ കന്നഡ ഭാഷാവിഭാഗത്തിന്റെ തലവനായി തീരുകയും ചെയ്തു. 1966 ൽ ബാംഗ്ലൂർ സർവ്വകലാശാലയിൽ ഒരു പ്രൊഫസ്സറായി നിയമിതനായി. ശിവരുദ്രപ്പ ബാംഗ്ലൂർ സർവ്വകലാശാലയുടെ ഡിയറക്ടറായി മാറി, അതോടൊപ്പം സർവ്വകലാശാലയിലെ കന്നഡ ഭാഷാ വിഭാഗത്തിൽ തുടരുകയും ചെയ്തു. 1986 ൽ ശിവരുദ്രപ്പ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. 1987-90 കാലഘട്ടത്തിൽ അദ്ദേഹം കർണ്ണാടക സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൃതികൾകവിതാ സമാഹാരങ്ങൾ
ഗദ്യവും ഗവേഷണ ഗ്രന്ഥങ്ങളും
യാത്രാകുറിപ്പുകൾ
പുരസ്കാരങ്ങൾ
അവലംബം
G. S. Shivarudrappa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia