ജി.വി. അയ്യർ
പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമാണ് ജി.വി. അയ്യർ എന്ന പേരിൽ പ്രസിദ്ധനായ ഗണപതി വെങ്കട്ടരാമ അയ്യർ (കന്നട : ಕನ್ನಡ - ಗಣಪತಿ ವೆಂಕಟರಮಣ ಅಯ್ಯರ್ ; 1917 സെപ്റ്റംബർ 3 - 2003 ഡിസംബർ 21). ഇദ്ദേഹത്തിന്റെ മാതൃഭാഷ തമിഴ് ആയിരുന്നിട്ടും "കന്നട ഭീഷ്മർ" എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്.[1] സംസ്കൃത ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ പ്രശസ്തനായി. ഇദ്ദേഹം സംവിധാനം ചെയ്ത ആദി ശങ്കരാചാര്യ (സംസ്കൃതം) എന്ന ചലച്ചിത്രത്തിന് 1983-ലെ മികച്ച ചലച്ചിത്രം, തിരക്കഥ, ഛായാഗ്രഹണം, ഓഡിയോഗ്രഫി എന്നീ ഇനങ്ങളിൽ നാല് ദേശീയപുരസ്കാരങ്ങൾ ലഭിച്ചിരുന്നു.[2][3] രണ്ടാമത്തെ സംസ്കൃതചലച്ചിത്രമായ ഭഗവദ് ഗീത (1993) ഏറെ ശ്രദ്ധിക്കപ്പെടുകയും ആ വർഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടുകയും ചെയ്തിരുന്നു. ജനനം1917-ൽ കർണാടകയിലെ മൈസൂരു ജില്ലയിലെ നഞ്ചനാഗുഡിലാണ് ജി.വി. അയ്യരുടെ ജനനം. സിനിമാ ജീവിതംഎട്ടാമത്തെ വയസ്സിൽ തന്നെ ചലച്ചിത്രരംഗത്ത് എത്തിച്ചേർന്നു.[4] രാധാ രാമന എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് മഹാകവി കാളിദാസ, സൗധാരി, ഹേമവതി, ഹരി ഭക്ത, ബേദാര കണ്ണപ്പ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. വൈകാതെ തന്നെ സംവിധാനരംഗത്തേക്കും എത്തിച്ചേർന്നു. മംഗലംപള്ളി ബാലമുരളികൃഷ്ണ, ബി.വി. കാരന്ത്, ടി.ജി.ലിംഗപ്പ എന്നിവർ സംഗീതസംവിധാനം നിർവ്വഹിച്ച ഹംസഗീതേ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ അയ്യർ പ്രശസ്തനായി. കന്നട ഭാഷയിലുള്ള നിരവധി ചലച്ചിത്രങ്ങൾക്കു തിരക്കഥയെഴുതി സംവിധാനം ചെയ്തു. കന്നട, സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്ന അയ്യർ തന്റെ ആദ്യത്തെ സംസ്കൃത ചിത്രമായ ആദി ശങ്കരാചാര്യ 1983-ൽ പൂർത്തിയാക്കി. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത തത്ത്വചിന്തകൻ ശങ്കരാചാര്യരുടെ കഥ പറഞ്ഞ ചിത്രം നാലു ദേശീയപുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. അതിനുശേഷം 1993-ൽ നിർമ്മിച്ച ഭഗവദ് ഗീത എന്ന സംസ്കൃതചലച്ചിത്രവും ദേശീയപുരസ്കാരം നേടിയിരുന്നു.[5] ബൊഗോട്ട ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച ചലച്ചിത്രത്തിനുള്ള നാമനിർദ്ദേശപ്പട്ടികയിൽ ഈ ചിത്രവും ഉണ്ടായിരുന്നു. 1998-ൽ ഇദ്ദേഹം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്വാമി വിവേകാനന്ദ എന്ന ചലച്ചിത്രത്തിൽ മിഥുൻ ചക്രവർത്തി, ഹേമാ മാലിനി, സർവദമൻ ബാനർജി എന്നീ പ്രശസ്ത ചലച്ചിത്രതാരങ്ങൾ അഭിനയിച്ചിരുന്നു. ലോക പ്രശസ്ത തത്ത്വചിന്തകനായ സ്വാമി വിവേകാനന്ദന്റെ ജീവിതം വരച്ചുകാട്ടിയ ചിത്രം സാമ്പത്തിക വിജയം നേടിയിരുന്നില്ല. ഹൈന്ദവ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി ഒരു ചിത്രം നിർമ്മിക്കുവാൻ അദ്ദേഹം തീരുമാനിച്ചിരുന്നെങ്കിലും 2003 ഡിസംബർ 21-ന് സംഭവിച്ച അപ്രതീക്ഷിത മരണത്തോടെ പദ്ധതി പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. 87-ആം വയസ്സിൽ ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം.[1][6] ചിത്രങ്ങൾസംവിധാനം, തിരക്കഥ, നിർമ്മാണം
അഭിനയ ജീവിതം
കലാകോവിദ പുരസ്കാരം. വിശ്വസംസ്കൃതപ്രതിഷ്ഠാനം കേരളാ. സംസ്കൃതഭാരതി
അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia