ജി ഭാർഗവൻ പിള്ള

Pillai during official days

കേരളത്തിലെ പ്രശസ്ത നാടോടിക്കഥ എഴുത്തുകാരിൽ ഒരാളായിരുന്നു ജി. ഭാർഗവൻ പിള്ള (1933–2009). അദ്ദേഹം കേരളത്തിലെ കണ്ണൂരിലുള്ള കേരള ഫോക്ലോർ അക്കാദമിയുടെ സ്ഥാപക ചെയർമാനായിരുന്നു. പിള്ളയുടെ ഏറ്റവും പ്രസിദ്ധമായ കൃതി കാക്കാരിശ്ശി നാടകത്തെക്കുറിച്ചുള്ള ഒരു പുസ്തകമായ കാക്കാരിശ്ശിനാടകം (1976, മലയാളം) ആയിരുന്നു.[1] ഭാർഗവൻ പിള്ള 2009 ഏപ്രിൽ 17 ന് 75 ആം വയസ്സിൽ തിരുവനന്തപുരത്ത് അസുഖത്തെ തുടർന്ന് മരിച്ചു.

ആദ്യകാലജീവിതം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ (പന്തളത്തിനടുത്ത്) ഒരു ചെറിയ ഗ്രാമമായ കുടശനാട് മുണ്ടയ്ക്കൽ കുടുംബത്തിലാണ് ജനിച്ചത്. നാടിനേയും നാടൻ കലകളെയും ഏറെ സ്‌നേഹിച്ച അദ്ദേഹത്തിന്റെ കൃതികളിൽ നിറഞ്ഞുനിൽക്കുന്നതും നാടിന്റെ തുടിപ്പുകളാണ്‌.

കുടശ്ശനാട്‌ ഗവണ്മെന്റ്‌ എൽ.പി. സ്‌കൂൾ, പന്തളം എൻ.എസ്‌.എസ്‌ ഹൈസ്‌കൂൾ, പന്തളം എൻ.എസ്‌.എസ്‌ കോളേജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.

മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം വിദ്യാഭ്യാസവകുപ്പിൽ ക്ലർക്കായിട്ടാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1966ൽ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിൽ സബ്‌ എഡിറ്ററായി നിയമിതനായതോടെ നാടകരംഗത്തേക്കും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞു. 1976-ൽ അസിസ്റ്റന്റ്‌ എഡിറ്ററും 1983-ൽ നാടൻ കലാ വിഭാഗത്തിന്റെ കോ- പ്രൊഡ്യൂസറുമായി നിയമിതനായി.

അവാർഡുകളും ബഹുമതികളും

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya