ജിം പാഴ്സൺസ്
ജെയിംസ് ജോസഫ് പാഴ്സൺസ് (ജനനം: മാർച്ച് 24, 1973) ഒരു അമേരിക്കൻ നടനാണ്. സിബിഎസ് സിറ്റ്കോം ദ ബിഗ് ബാങ് തിയറിയിലെ ഷെൽഡൺ കൂപ്പറെ അവതരിപ്പിച്ച് അദ്ദേഹം പ്രശസ്തി നേടി. [3][4][5] ഒരു ഹാസ്യ പരമ്പരയിൽ മികച്ച നടനുള്ള പുരസ്കാരത്തിന് നാല് പ്രൈം ടൈം എമ്മി അവാർഡുകളും മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.[6] ചെറുപ്പകാലംടെക്സസിലെ ഹ്യൂസ്റ്റണിൽ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ. മിൽട്ടൻ ജോസഫിന്റെയും അധ്യാപിക ജൂഡി ആനിന്റെയും മകനായി ജിം പാഴ്സൺസ് ജനിച്ചു. അദ്ദേഹത്തിന്റെ സഹോദരി ജൂലി ആൻ പാർസൺസും ഒരു അധ്യാപികയാണ്. [7] സ്പ്രിംഗിലെ ക്ലെയിൻ ഓക് ഹൈ സ്കൂളിൽ പഠിച്ചു. ആറാം വയസിൽ റഡ്യാഡ് കിപ്ലിങിന്റെ ദി എലിഫന്റ്സ് ചൈല്ഡ് എന്ന പുസ്‌തകത്തിന്റെ നാടക അവതരണത്തിൽ കോല-കോല പക്ഷിയുടെ വേഷം ചെയ്ത ജിം വളരുമ്പോൾ ഒരു നടനാകുമെന്നു തീർച്ചപ്പെടുത്തി. [7][8] ത്രീസ് കമ്പനി, ഫാമിലി ടൈസ്, ദ് കോസ്ബി ഷോ തുടങ്ങിയ സിറ്റ്കോമുകൾ നന്നേ ചെറുപ്പത്തിൽ തന്നെ ജിം പാഴ്സൺസിനെ വളരെയധികം സ്വാധീനിച്ചിരുന്നു. കരിയർ![]() 15 നും 30 നും ഇടയിൽ ടെലിവിഷൻ പൈലറ്റുകൾക്ക് വേണ്ടി പാഴ്സൺസ് ഓഡിഷനിൽ പങ്കെടുത്തിരുന്നു. പക്ഷേ, പല അവസരങ്ങളിലും അദ്ദേഹം അഭിനയിച്ച ടെലിവിഷൻ പൈലറ്റുകൾ വാങ്ങാൻ ചാനലുകൾ തയ്യാറായില്ല. ദ ബിഗ് ബാങ്ങ് തിയറി മാത്രമായിരുന്നു ഇതിനു ഒരു അപവാദം. പൈലറ്റ് എപ്പിസോഡിന്റെ സ്ക്രിപ്റ്റ് വായിച്ചശേഷം ഷെൽഡൺ കൂപ്പർ എന്ന കഥാപാത്രം തനിക്കു നന്നായി ഇണങ്ങുമെന്നു പാഴ്സൺസിന് ബോധ്യമായി. ഓഡിഷനിൽ പാർസൺസ് പരമ്പരയുടെ സ്രഷ്ടാവായ ചക്ക് ലോറിനെ വല്ലാതെ ആകർഷിച്ചു. ഈ പ്രകടനം വീണ്ടും ആവർത്തിക്കാൻ പാഴ്സൺസിന് കഴിയുമോ എന്നു തിരിച്ചറിയാനായി വീണ്ടും ഒരു ഓഡിഷൻ കൂടി നടത്തി. പരമ്പരയിൽ പാർസൺസ് ഷെൽഡൻ കൂപ്പർ എന്ന, സമൂഹത്തെ ഉദാസീനതയോടെ കാണുന്ന, സുഹൃത്തുക്കളെ എപ്പോഴും താഴ്ത്തി കെട്ടുന്ന സ്വഭാവമുള്ള ഒരു ഭൗതികശാസ്ത്രജ്ഞന്റെ വേഷം അവതരിപ്പിക്കുന്നു. 2009 ഓഗസ്റ്റിൽ, അലെക് ബാൽഡ്വിൻ, ടിന ഫെ, സ്റ്റീവ് കരേൽ, നീൽ പാട്രിക് ഹാരിസ് എന്നിവരെ തോൽപ്പിച്ചു പാഴ്സൺസ്, കോമഡിയിലെ വ്യക്തിഗത നേട്ടത്തിനുള്ള ടെലിവിഷൻ ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് നേടി.[9] 2009, 2010, 2011, 2012, 2013, 2014, എന്നീ വർഷങ്ങളിലെ കോമഡി പരമ്പരയിലെ മുഖ്യ നടനുള്ള പ്രൈം ടൈം എമ്മി അവാർഡിനായി പാഴ്സൺസ് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2010, 2011, 2013, 2014 എന്നീ വർഷങ്ങളിൽ അതിൽ ജേതാവാകോകയും ചെയ്തു.[10] 2010 സെപ്റ്റംബറിൽ പാഴ്സൺസും സഹ താരങ്ങൾ ജോണി ഗാലെക്കിയും കെയ്ലി കൂവോക്കൊയെയും നാലാം സീസണിലെ ഓരോ എപ്പിസോഡിനും $ 200,000 വീതം പ്രതിഫലം ലഭിക്കുന്ന പുതിയ കരാർ ഒപ്പുവെച്ചു. 2011 ജനുവരിയിൽ, പാഴ്സൺസ് ഒരു കോമഡി പരമ്പരയിലെ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുകയുണ്ടായി. 2013 മുതൽ പാഴ്സൺസ്, കൂവോക്കൊയെയും, ഗലെക്കിയും ഓരോ എപ്പിസോഡിലും 325,000 ഡോളർ വീതം സമ്പാദിച്ചു. 2014 ഓഗസ്റ്റിൽ പാർസൺസ്, ഗലെക്കി, കൂവോക്കൊ എന്നിവർ പുതിയ കരാറുകളിൽ ഒപ്പുവെച്ചു. ഡി ബിഗ് ബാങ് തിയറിയുടെ എട്ട്, ഒൻപത്, പത്ത് സീസണുകളിലെ ഓരോ എപ്പിസോഡിനും 10,00,000 ഡോളർ ഉറപ്പാക്കുകയും ചെയ്തു. 2015 മാർച്ച് 11 ന് ഹോളിവുഡ് ഓഫ് ഫെയിമിൽ പാർസൺസിന് ഒരു നക്ഷത്രത്തെ ലഭിച്ചു. റിഹാനയോടൊപ്പം ഡ്രീംവർക്ക്സ് ആനിമേഷൻ കോമഡി സിനിമ ഹോം (2015) ലെ പ്രധാന വേഷങ്ങളിൽ ഒന്നായ ഓ എന്ന കഥാപാത്രത്തിനു ശബ്ദം നൽകി. അവലംബം
|
Portal di Ensiklopedia Dunia