ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി1994-ൽ ലോകബാങ്കിന്റെ സഹായത്തോടെ ഇന്ത്യയിൽ 7 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ നടപ്പാക്കിയ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയാണ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി. ഡി.പി.ഇ.പി. എന്ന ചുരുക്കപേരിലറിയപ്പെടുന്ന ഈ പദ്ധതി പ്രാഥമിക വിദ്യാഭ്യാസം ഏവർക്കും ലഭ്യമാക്കുന്നതിനും അതിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പഠനം രസകരമാക്കുന്നതിനും ഊന്നൽ നൽകുന്നു. പദ്ധതി വിശദാംശങ്ങൾകേരളത്തിൽ 6 ജില്ലകൾക്കാണ് ഈ പദ്ധതി അംഗീകരിച്ചു കിട്ടിയത്. കാസർകോട്, മലപ്പുറം, വയനാട് ജില്ലകളിൽ ആദ്യവർഷവും പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ രണ്ടാം വർഷവും പരിപാടി ആരംഭിച്ചു. പ്രൈമറി എഡ്യൂക്കേഷൻ ഡെവലപ്പ്മെന്റ് സൊസൈറ്റി ഒഫ് കേരള (PEDSOK) എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുളള ഒരു സൊസൈറ്റിയാണ് ഈ പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു സമാന്തരമായി ഇതു പ്രവർത്തിക്കുന്നു. ഉദ്ദേശ്യലക്ഷ്യങ്ങൾജില്ലയിലെ എല്ലാ വിദ്യാർഥികൾക്കും അഞ്ചാം സ്റ്റാൻഡേർഡു വരെയുളള പ്രാഥമിക വിദ്യാഭ്യാസം നൽകുക, പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തിലെ കൊഴിഞ്ഞു പോകൽ (Dropping Out) 10 ശതമാനത്തിൽ താഴെ കൊണ്ടെത്തിക്കുക, ആൺകുട്ടികളും പെൺകുട്ടികളും തമ്മിലും വിവിധ സാമൂഹ്യ വിഭാഗങ്ങൾ തമ്മിലും പ്രവേശനത്തിലും കൊഴിഞ്ഞു പോകലിലും പഠനനിലവാരത്തിലും ഉള്ള അന്തരം 5 ശ.മാ.-ത്തിൽ താഴെയാക്കുക, ഭാഷയിലും കണക്കിലും ഉളള നിലവാരം 25 ശതമാനവും, ഇതരവിഷയങ്ങളിലേതു 40 ശതമാനവും വർധിപ്പിക്കുക, പ്രൈമറി വിദ്യാഭ്യാസ പദ്ധതിയിലെ ആസൂത്രണം, സംഘാടനം, മൂല്യനിർണയം എന്നിവയ്ക്ക് ദേശീയതലത്തിലും സംസ്ഥാന-ജില്ലാതലത്തിലും ഉളള ഔദ്യോഗിക സംവിധാനങ്ങളും സൗകര്യങ്ങളും ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പരിപാടി പ്രധാനമായും ലക്ഷ്യമിട്ടിട്ടുളളത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നതും ദേശീയ ശരാശരിയിൽ താണ സാക്ഷരതയുളളതുമായ ജില്ലകളാണ് ഡി.പി.ഇ.പി. ജില്ലകളായി തിരഞ്ഞെടുക്കാറുളളത്. സമ്പൂർണ സാക്ഷരതായജ്ഞം നടന്ന ജില്ലകളിൽ പ്രാഥമിക വിദ്യാഭ്യാസത്തോടു കൂടുതൽ ആഭിമുഖ്യം പുലർത്തുന്ന ജില്ലകളും ഈ പരിപാടിയുടെ നടത്തിപ്പിനായി തിരഞ്ഞെടുക്കാറുണ്ട്. 1994-ൽ അസം, ഹരിയാണ, കർണാടകം, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 42 ജില്ലകളിലാണ് ഡി.പി.ഇ.പി. ആദ്യമായി ആരംഭിച്ചത്. പിന്നീട് മറ്റു എട്ടു സംസ്ഥാനങ്ങളിലേക്കുകൂടി ഇതു വ്യാപിപ്പിക്കുകയും ജില്ലകളുടെ എണ്ണം 176 ആയി വർധിപ്പിക്കുകയും ചെയ്തു. മൊത്തം 240 ജില്ലകൾക്കാണ് ലോകബാങ്ക് 40 കോടി രൂപ എന്ന നിരക്കിൽ സഹായം വാഗ്ദാനം ചെയ്തത്. 1994-ൽ തുടങ്ങിയ പരിപാടി 2002 ഡി.-ൽ പൂർത്തിയാക്കാനായി ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. ഇതിനു പകരമായോ തുടർച്ചയായോ നടപ്പിലാക്കുന്ന പരിപാടിയാണ് 'സർവശിക്ഷാ അഭിയാൻ ' അഥവാ സാർവത്രിക വിദ്യാഭ്യാസം എന്ന പദ്ധതി. വിദ്യാഭ്യാസം മൌലികാവകാശമാക്കാനുളള 93-ാമതു ഭരണഘടനാ ഭേദഗതി ഇതിന്റെ നടത്തിപ്പിന് ആക്കം കൂട്ടാൻ ഇടയുണ്ട്. ആസൂത്രണത്തിനും നിർവഹണത്തിനും ജില്ലയെ അടിസ്ഥാനപ്പെടുത്തി ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടു നിലവിലുളള പരിപാടികളും ലഭ്യമായ വിഭവശേഷിയും സമാഹരിച്ച് ഏകോപിപ്പിച്ചുളള ഒരു സംയോജിത സമീപനം (Holistic approach) ആണ് ഈ പരിപാടിയിൽ സ്വീകരിച്ചിട്ടുളളത്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സവിശേഷതകൾ ഇവിടെ ദൃശ്യമാണ്. പട്ടികജാതി, പട്ടികവർഗം തുടങ്ങിയ ദുർബല വിഭാഗങ്ങൾക്കും വികലാംഗർക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് പദ്ധതികളും നയങ്ങളും ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുളളത്. പദ്ധതി പൂർത്തിയായശേഷവും ഇതിലൂടെ ലഭ്യമാവുന്ന വിഭവശേഷി തുടർന്നുപയോഗിക്കാൻ കഴിയും. പ്രാദേശിക തലത്തിൽ ഉരുത്തിരിയുന്ന പുതിയ പ്രവണതകളും സമീപനങ്ങളും പരീക്ഷണങ്ങളും യഥാസമയം പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയും എന്നത് ഡി.പി.ഇ.പി.യുടെ സവിശേഷതയാണ്. വിദ്യാഭ്യാസം,ആരോഗ്യം, അനൗപചാരിക വിദ്യാഭ്യാസം, ശിശുവിദ്യാഭ്യാസം തുടങ്ങി വിവിധ ഏജൻസികളും ഗ്രൂപ്പുകളും ഒറ്റയ്ക്കൊറ്റയ്ക്ക് നടത്തിയിരുന്ന പരിപാടികൾ ഏകോപിപ്പിച്ചു ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് ഈ പരിപാടിയിലൂടെ നടപ്പാക്കുന്നത്.
വിമർശനംശിശുകേന്ദ്രിതവും പ്രവൃത്തി കേന്ദ്രിതവുമായിട്ടുളള ഡി.പി.ഇ.പി. അനുഭവത്തിലൂടെ പഠിക്കുക എന്ന അധ്യയന രീതിയാണ് അവലംബിച്ചിട്ടുളളത്. പൊതുജനങ്ങൾക്കിടയിൽ ഡി.പി.ഇ.പിക്ക് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ഡി.പി.ഇ.പി. ജില്ലകളിലെ കുട്ടികളുടെ പഠന നിലവാരം മറ്റു ജില്ലകളിലെ (Non-DPEP) കുട്ടികളുടേതിനെക്കാൾ വളരെ താണു പോകുന്നു എന്നതാണ് ഇതിനെതിരായി ഉയർന്നു വന്നിട്ടുളള ഏറ്റവും വലിയ വിമർശനം. ഇതു വിദ്യാർഥികളുടെ തുടർന്നുള്ള വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് വിമർശകർ വിലയിരുത്തുന്നത്.
ഇടപെടൽ മേഖലകൾ
അവലംബംഅധിക വായനയ്ക്ക്പുറം കണ്ണികൾ
|
Portal di Ensiklopedia Dunia