ജീൻ ബാർട്ടിക്ക്
ജീൻ ബാർട്ടിക്ക് (ഡിസംബർ 27, 1924-മാർച്ച് 23, 2011) എനിയാക്കിന്റെ പിന്നിൽ പ്രവർത്തിച്ച ആറ് പ്രോഗ്രാമർമാരിൽ ഒരാളാണ്. ബാർട്ടിക് സ്കൂളിൽ ഗണിതശാസ്ത്രം പഠിച്ചു, തുടർന്ന് പെൻസിൽവാനിയ സർവകലാശാലയിൽ ജോലി ആരംഭിച്ചു, ആദ്യം ബാലിസ്റ്റിക് ട്രാക്കുകൾ സ്വമേധയാ കണക്കാക്കുകയും തുടർന്ന് എനിയാക്ക് ഉപയോഗിച്ച് അങ്ങനെ ചെയ്യുകയും ചെയ്തു. ബെറ്റി ഹോൾബെർട്ടൺ, റൂത്ത് ടീറ്റൽബോം, കാത്‌ലീൻ അന്റൊനെല്ലി, മാർലിൻ മെൽറ്റ്‌സർ, ഫ്രാൻസെസ് സ്പെൻസ് എന്നിവരായിരുന്നു മറ്റ് അഞ്ച് എനിയാക്ക് പ്രോഗ്രാമർമാർ. ബാർട്ടിക്കും അവരുടെ സഹപ്രവർത്തകരും എനിയാക്കിൽ പ്രവർത്തിക്കുമ്പോൾ പ്രോഗ്രാമിംഗിന്റെ അടിസ്ഥാനപരമായ പലതും വികസിപ്പിക്കുകയും ക്രോഡീകരിക്കുകയും ചെയ്തു, കാരണം അത് ഇത്തരത്തിലുള്ള ആദ്യത്തെ കമ്പ്യൂട്ടറായിരുന്നു. എനിയാക്കിലെ ജോലിക്ക് ശേഷം, ബാർട്ടിക് ബിനാക്(BINAC), യൂണിവാക്(UNIVAC) എന്നിവയിൽ ജോലി ചെയ്തു, കൂടാതെ എഴുത്തുകാരി, മാനേജർ, എഞ്ചിനീയർ, പ്രോഗ്രാമർ എന്നീ നിലകളിൽ വിവിധ സാങ്കേതിക കമ്പനികളിൽ സമയം ചിലവഴിച്ചു. പിന്നീടുള്ള വർഷങ്ങൾ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റായി ചെലവഴിച്ച അവർ 2011-ൽ ഹൃദയസ്തംഭനത്തിന്റെ സങ്കീർണതകൾ മൂലം മരിച്ചു. കണ്ടന്റ്-മാനേജ്മെന്റ് ചട്ടക്കൂട് ദ്രുപാലിന്റെ ഡിഫോൾട്ട് തീം, ബാർട്ടിക്, അവരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു.[1] മുൻകാല ജീവിതവും വിദ്യാഭ്യാസവും1924-ൽ മിസ്സോറിയിലെ ജെൻട്രി ഗ്രാമത്തിൽ ബെറ്റി ജീൻ ജെന്നിംഗ്സ് [2] ജനിച്ചു. വടക്ക്-പടിഞ്ഞാറൻ മിസ്സോറിയിലെ അധ്യാപകരുടെ സ്റ്റേറ്റ് കോളേജിൽ ചേർന്ന് ഗണിതശാസ്ത്രത്തിൽ വിദഗ്ദ്ധയായ അവർ 1945ൽ ബിരുദധാരിയായി. ജെന്നിംഗ് മാത്രമാണ് അവരുടെ കോളേജിൽ ഗണിതം മുഖ്യവിഷയമായി എടുത്ത് ബിരുദം കരസ്ഥമാക്കിയത്. ജെന്നിംഗിന്റെ അച്ഛൻ വില്ല്യും സ്മിത്ത് ജെന്നിംഗ് (1893-1971) അലാന്തസ്സ് ഗ്രോവിൽ കർഷകനോടൊപ്പം ഒരു അദ്ധ്യാപകനായിരുന്നു. പതിനേഴാം വയസ്സിലാണ് വില്ല്യം അദ്ദേഹത്തിന്റെ അദ്ധ്യാപനജീവിതമാരംഭിച്ചത്. അതേ വർഷം തന്നെ അദ്ദേഹം വിദ്യാഭ്യാസം പുർത്തിയാക്കി. ജെന്നിംഗിന്റെ അമ്മ ലുല മേയ് സ്പെയ്ൻഹോവർ (1887-1988) അലാന്തസ്സിൽ നിന്നുള്ളതാണ്. ജെന്നിംഗിന് വില്യം സ്മിത്ത് ജെന്നിംഗ്സ്, 1915 ജനുവരി 10 ന് ജനിച്ചു. റോബർട്ട് ന്യൂട്ടൺ ജെന്നിംഗ്സ്, 1918 മാർച്ച് 15 ന് ജനിച്ചു. 1922 ജനുവരി 23 ന് ജനിച്ച റെയ്മണ്ട് ഡി ജെന്നിംഗ്സ് എന്നീ 3 മുതിർന്ന സഹോദരന്മാർ ഉണ്ട്. അതോടൊപ്പം അവർക്ക് എമ്മ എസ്റ്റെല്ല ജെന്നിംഗ്സ്, 1916 ഓഗസ്റ്റ് 11, ലുലു മെയ് ജെന്നിംഗ്സ്, ജനനം ഓഗസ്റ്റ് 22 1919 എന്നീ 2 മുതിർന്ന സഹോദരിമാരും മേബിൾ കാത്‌ലീൻ എന്ന് പേരുള്ള പ്രായം കുറഞ്ഞ സഹോദരിയുമുണ്ട്[3][4][5]. ജീൻ വളർന്നത് ഒരു ഫാമിലാണ്, അവർ മുത്തശ്ശിയെ കാണാൻ കുതിരപ്പുറത്ത് കയറി പോയിരുന്നു. അവരുടെ മുത്തശ്ശി അവരുടെ ജീവിതത്തിൽ ഒരു നിർണായക പങ്ക് വഹിച്ചു, പലപ്പോഴും അവർക്ക് പത്രങ്ങൾ വായിക്കാൻ നൽകി, പഠനത്തോടുള്ള അവരുടെ സ്നേഹം വളർത്തിയെടുക്കുകയും അവരുടെ ബൗദ്ധിക പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്തു. ഒരു ചെറിയ ഒറ്റമുറി സ്കൂൾ ഹൗസിൽ അവൾ വിദ്യാഭ്യാസം ആരംഭിച്ചു, സോഫ്റ്റ് ബോളിലെ അവരുടെ കഴിവുകൾ കാരണം അവർ വളരെ വേഗം പ്രാദേശികമായി അറിയപ്പെട്ടു. ഹൈസ്‌കൂളിനായി, അവർ തൻ്റെ മൂത്ത സഹോദരിയോടൊപ്പം അടുത്തുള്ള പട്ടണത്തിൽ സ്‌കൂളിനോട് പോകാൻ വേണ്ടി താമസം മാറി, പിന്നീട് അവർക്ക് 14 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നിട്ടും ദിവസേന യാത്ര ചെയ്തു. അവർ സ്റ്റാൻബെറി ഹൈയിൽ ഹൈസ്കൂൾ പൂർത്തിയാക്കി, 1941-ൽ 16-ാം വയസ്സിൽ ബിരുദം നേടി. ബിരുദപഠനത്തോടനുബന്ധിച്ച് അവർക്ക് സല്യൂട്ട് ടോറിയൻ എന്ന പദവി ലഭിച്ചു[6][7][8]. അവലംബം
|
Portal di Ensiklopedia Dunia