ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി അല്ലെങ്കിൽ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻ്റെ കോടതി അഥവാ മജിസ്ട്രേറ്റ് കോടതി (Judicial First Class Magistrate Court) ഇന്ത്യയിലെ താഴെ തട്ടിലുള്ള ക്രിമിനൽ കോടതിയാണ്. ഇന്ത്യയിലെ ക്രിമിനൽ കോടതി ഘടനയിലെ ഏറ്റവും താഴ്ന്ന നിലയിലെ രണ്ടാമതായി ആണ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതികൾ വരുന്നത്. ക്രിമിനൽ കോടതി ഘടനയിലെ ഏറ്റവും പ്രാഥമിക കോടതി ആണ് ഇത്. ക്രിമിനൽ നടപടി ക്രമം, 1973 (CrPc) യുടെ 11-ാം വകുപ്പ് അനുസരിച്ച്, ഒരു ജില്ലയിലെ ഏത് സ്ഥലത്തും അതാത് സംസ്ഥാനങ്ങളിലെ ഹൈക്കോടതിയുമായി കൂടിയാലോചിച്ച് സംസ്ഥാന സർക്കാരിന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്ഥാപിക്കാവുന്നതാണ്. [1] ക്രിമിനൽ നടപടി ചട്ടം (CrPC) സെക്ഷൻ 15 പ്രകാരം, ഒരു ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സെഷൻസ് ജഡ്ജിയുടെ അഥവാ ജില്ലാ ജഡ്ജിയുടെ പൊതുവായ നിയന്ത്രണത്തിലും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് കീഴിലുമാണ് വരുന്നത്.[2] നിയമനംഹൈക്കോടതി നടത്തുന്ന ജുഡീഷ്യൽ സർവീസ് പരീക്ഷയും അഭിമുഖവും വഴിയാണ് മജിസ്ട്രേറ്റിന്റെയും മുൻസിഫ് ന്റെയും നിയമനം നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ കോടതികളും ട്രൈബ്യൂണലുകളും അതത് ഹൈക്കോടതിയുടെ ഭരണപരമായ നിയന്ത്രണത്തിലണ്. അധികാര പരിധിസി.ആർ.പി.സി. സെക്ഷൻ 29 പ്രകാരം, ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മൂന്ന് വർഷത്തിൽ കൂടാത്ത തടവോ പതിനായിരം രൂപയിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ വിധിക്കാം. [3] ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ കോടതിക്ക് രണ്ടോ അതിലധികമോ പോലീസ് സ്റ്റേഷൻ പരിധികളിലും എക്സൈസ്, ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിലും അധികാരപരിധി ഉണ്ടായിരിക്കും. ഈ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആണ് വിചാരണ ചെയ്യുക. കേരളത്തിൽ ചില സ്ഥലങ്ങളിൽ മുൻസിഫ് മജിസ്ട്രേറ്റ് കോടതികൾ ഉണ്ട്, ഇവിടങ്ങളിൽ സിവിൽ കേസുകൾ പരിഗണിക്കുമ്പോൾ കോടതി അധ്യക്ഷൻ മുൻസിഫ് എന്നും ക്രിമിനൽ കേസുകൾ പരിഗണിക്കുമ്പോൾ അദ്ദേഹം മജിസ്ട്രേറ്റ് അഥവാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എന്നും അറിയപ്പെടുന്നു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റീവ് കോടതിക്ക് പ്രദേശിക അധികാരപരിധിയും ഉണ്ട്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയിൽ വരാത്ത കേസുകൾ ഉദാഹരണത്തിന് മൂന്നു വർഷത്തിന് കൂടുതൽ തടവ് ലഭിക്കുന്നതും 10000 ത്തിൽ കൂടുതൽ പിഴ ശിക്ഷ ലഭിക്കുന്നതും ആയ കേസുകൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്കും പ്രാദേശിക അധികാര പരിധിക്ക് പുറത്തുള്ള കേസുകൾ അതാത് കോടതികളിലേക്കും അയക്കും. അപ്പീൽജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധിന്മേൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപ്പീൽ നൽകാം, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകാം. ഇതും കാണുക
അവലംബങ്ങൾ
|
Portal di Ensiklopedia Dunia