ജൂഡിത്ത് ഹോക്കാഡേ
ജൂഡിത്ത് മേരി ഹോക്കാഡേ (മുമ്പ്, ഫിറ്റ്സിമോൺസ്) FRCP (ജീവിതകാലം: 19 സെപ്റ്റംബർ 1929 - 24 മെയ് 2019) പീഡിയാട്രിക് ന്യൂറോളജി മേഖലയിലെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ഒരു ബ്രിട്ടീഷ് ന്യൂറോളജിസ്റ്റായിരുന്നു. കുട്ടിക്കാലത്ത് പിടിപെടുന്ന മൈഗ്രേനിനെക്കുറിച്ച് മനസ്സിലാക്കാൻ വളരെയധികം സംഭാവന നൽകിയ അവർ, കൂടാതെ ബ്രിട്ടീഷ് പീഡിയാട്രിക് ന്യൂറോളജി അസോസിയേഷന്റെ സ്ഥാപക അംഗവുംകൂടിയായിരുന്നു. ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംകാർഡിഫിലാണ് ഹോക്കഡേ ജനിച്ചത്.[1] അവളുടെ മാതാപിതാക്കൾ രണ്ടുപേരും ഐറിഷ് ഫിസിഷ്യന്മാരായിരുന്നു. അമ്മ ഒരു ജനറൽ പ്രാക്ടീഷണറും അച്ഛൻ ഒരു സർജനുമായിരുന്നു.[2][3] സെന്റ് മേരീസ് കാത്തലിക് സ്കൂൾ ബിഷപ്പ് സ്റ്റോർട്ട്ഫോർഡ്, കേംബ്രിഡ്ജിലെ ലേഡി മാർഗരറ്റ് ഹൗസ് എന്നിവിടങ്ങളിൽനിന്ന് അവർ വിദ്യാഭ്യാസം നേടി.[4] കേംബ്രിഡ്ജിലെ ഗിർട്ടൺ കോളേജിൽ ഉപരിപഠനത്തിന് ചേർന്ന അവർ, അവിടെ അവൾ ഒരു എക്സിബിഷൻ സ്കോളർഷിപ്പ് ഉപയോഗിച്ച് നാച്ചുറൽ സയൻസസ് പഠിച്ചു.[5] ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽനിന്നാണ് അവർ ക്ലിനിക്കൽ പരിശീലനം നേടിയത്.[6] 1960-ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് അവൾക്ക് പിഎച്ച്ഡി നേടി.[7] ഗവേഷണവും കരിയറുംഹോക്കാഡേ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ജനറൽ മെഡിസിനിലും അഡൻബ്രൂക്ക് ഹോസ്പിറ്റലിൽ ഹൗസ് സർജനായും ജോലി ചെയ്തു.[8] ഒരു ചെസ്റ്റ് ഫിസിഷ്യൻ എന്ന നിലയിൽ സ്പെഷ്യലൈസ് ചെയ്യാനാണ് അവൾ ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പിഎച്ച്ഡിക്ക് വേണ്ടി അവർ ക്ഷയരോഗത്തെക്കുറിച്ച് ഗവേഷണം ആരംഭിച്ചു.[9] സ്വകാര്യ ജീവിതംഹോക്കഡേയ്ക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു. പൂന്തോട്ടപരിപാലനം, ബൊട്ടാണിക്കൽ ആർട്ട്,[10] ട്രാവലിംഗ്, കമ്മ്യൂണിറ്റി വർക്ക് എന്നിവയിലേർപ്പെടുന്നതിനായി അവൾ തന്റെ വിരമിക്കൽ സമർപ്പിച്ചു. 2019ൽ പെരിറ്റോണിയൽ കാർസിനോമ ബാധിച്ച് ഹോക്കഡേ മരിച്ചു.[11] അവലംബം
|
Portal di Ensiklopedia Dunia