ജൂഡ് ആന്തണി ജോസഫ് |
---|
 |
ജനനം | 25 April 1983 (1983-04-25) (42 വയസ്സ്) |
---|
ദേശീയത | ഇന്ത്യ |
---|
പൗരത്വം | ഇന്ത്യ |
---|
കലാലയം | LBS College of Engineering കാസർഗോഡ് |
---|
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
---|
സജീവ കാലം | 2008-Present |
---|
ജീവിതപങ്കാളി | ഡീയാന ആൻ ജെയിംസ്(February 2015-Present) |
---|
ജൂഡ് ആന്റണി ജോസഫ് (സിജോ ജോസഫ്) ഒരു ഇന്ത്യൻ മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ്. 2014-ൽ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന അരങ്ങേറ്റം, 45-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ജനപ്രിയ അപ്പീലും സൗന്ദര്യാത്മക മൂല്യവുമുള്ള മികച്ച ചിത്രമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്.[1]
വ്യക്തിജീവിതം
ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറായി കുറച്ച് കാലം ജോലി ചെയ്തു (2006-2009). നടൻ നിവിൻ പോളിയുമായി അടുത്ത സൗഹൃദം.[2] 14 ഫെബ്രുവരി 2015 ഡയാന ആൻ ജെയിംസിനെ വിവാഹം കഴിച്ചു.[3][4][5]
2017 ഏപ്രിലിൽ വനിതാ മേയറെ അസഭ്യം പറഞ്ഞതിന് ജൂഡ് അറസ്റ്റിലായി. പിന്നീട് ജാമ്യത്തിൽ വിട്ടു.[6]പിന്നീട് 2017 ഡിസംബറിൽ, ഒരു ജനപ്രിയ വനിതാ അഭിനേതാവിനെക്കുറിച്ചുള്ള സ്ത്രീവിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിന് അദ്ദേഹത്തിന് വ്യാപകമായ വിമർശനം ലഭിച്ചു.[7][8]
ചലച്ചിത്രലോകത്തിൽ
ഭാവന മീഡിയ വിഷനിന്റെ ബാനറിൽ ദീപു കരുണാകരൻ സംവിധാനം ചെയ്തു 2008-ൽ പുറത്തിറങ്ങിയ ക്രേസി ഗോപാലൻ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി രംഗപ്രവേശനം. 2014-ൽ ഓം ശാന്തി ഓശാനയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചു. 2015-ൽ പ്രേമം സിനിമയിൽ അതിഥിവേഷത്തിൽ അഭിനയിച്ചു.
സംവിധാനം
അഭിനയം
ടെലിവിഷൻ
വർഷം |
ചിത്രം |
കഥാപാത്രം |
ചാനൽ
|
2018–2019 |
ഡാൻസ് കേരള ഡാൻസ് |
വിധികർത്താവ് |
സീ കേരളം
|
ഷോർട്ട്ഫിലിമുകൾ
വർഷം |
തലക്കെട്ട് |
സംവിധായകൻ |
കുറിപ്പുകൾ
|
2014 |
നക്ഷത്രങ്ങളുടെ രാജകുമാരൻ |
സ്വയം |
മമ്മൂട്ടിയുടെ ജീവചരിത്രം
|
2014 |
യെല്ലോ പെൻ |
സ്വയം
|
|
2020 |
മറ്റൊരു കടവിൽ കുളിസീൻ 2 |
രാഹുൽ കെ ഷാജി |
പ്രധാന നടൻ, കുളിസീൻ ഷോർട്ട്ഫിലിമിന്റെ തുടർച്ച
|
പുറത്തേക്കുള്ള കണ്ണികൾ
അവലംബം