ജൂലി റെനി ബ്രഹ്മർ
ഒരു അമേരിക്കൻ തൊറാസിക് അർബുദ ചികിത്സകയാണ് ജൂലി റെനി ബ്രഹ്മർ. ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയിലെ ബ്ലൂംബെർഗ്~കിമ്മൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ ഇമ്മ്യൂണോതെറാപ്പിയിലെ അപ്പർ എയറോഡൈജസ്റ്റീവ് ഡിപ്പാർട്ട്‌മെന്റിന്റെ ഉപമേധാവിയും തൊറാസിക് ഓങ്കോളജിയിൽ മെർലിൻ മേയർഹോഫ് പ്രൊഫസറുമാണ് അവർ. ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംഅമേരിക്കൻ ഐക്യനാടുകളിലെ നെബ്രാസ്‌ക സംസ്ഥാനത്തുനിന്നുള്ള ഒരു കർഷകനായ പിതാവിനും നഴ്‌സായ മാതാവിനും ജനിച്ച ബ്രഹ്മർ ജനിച്ചതും വളർന്നതും നെബ്രാസ്കയിലാണ്.[1] ക്രെയ്‌ടൺ സർവ്വകലാശാലിയിൽ നിന്ന് 1989ൽ [2] കെമിസ്ട്രി ആൻഡ് ഫിലോസഫി എന്ന വിഷയത്തിൽ ശാസ്ത്രബിരുദം നേടിയ അവർ[3] 1993-ൽ നെബ്രാസ്‌ക സർവ്വകലാശാലയുടെ വൈദ്യശാസ്ത്ര വിഭാഗത്തിൽനിന്ന് തന്റെ വൈദ്യശാസ്ത്ര ബിരുദം നേടി.[4] അതിനു ശേഷം, യൂട്ടാ സർവ്വകലാശാലിയിൽ ഇന്റേണൽ മെഡിസിനിൽ ഇന്റേൺഷിപ്പും റെസിഡൻസിയും പൂർത്തിയാക്കി. ചീഫ് മെഡിക്കൽ റസിഡന്റായി നിയമിതയായ ശേഷം, ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയിലെ കിമ്മൽ കാൻസർ സെന്ററിൽ മെഡിക്കൽ ഓങ്കോളജിയിൽ ഫെലോഷിപ്പും പൂർത്തിയാക്കി.[3] സ്വകാര്യ ജീവിതം2004 ജൂണിൽ ബ്രഹ്മർ മൈക്കൽ ജി. നാസ്റ്റിനെ വിവാഹം കഴിച്ചുവെങ്കിലും അടുത്ത ഡിസംബറിൽ മെക്സിക്കോയിൽ സ്കൂബ ഡൈവിങ്ങിനിടെ അദ്ദേഹം മരണപ്പെടുകയായിരുന്നു.[5] അവലംബം
|
Portal di Ensiklopedia Dunia