ജൂലിയ ഗില്ലാർഡ്
ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ആയിരുന്നു ജൂലിയ ഗില്ലാർഡ് എന്ന ജൂലിയ അയ്ലീൻ ഗില്ലാർഡ് (ജനനം: 1961 സെപ്റ്റംബർ 29) പ്രഥമ വനിതാ പ്രധാനമന്ത്രിയായി[1] 2010 ജൂണിൽ അധികാരമേറ്റു. പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്ന കെവിൻ റൂഡ് രാജിവെച്ചതിനെ തുടർന്നാണ് ഉപപ്രധാനമന്ത്രിയായിരുന്ന ജൂലിയ ഗില്ലാർഡിനെ പുതിയ നേതാവായി ലേബർ പാർട്ടി അംഗങ്ങൾ തിരഞ്ഞെടുത്തത്. ഓസ്ട്രേലിയൻ വർക്കേഴ്സ് യൂണിയന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് 49 കാരിയായ ഗില്ലാർഡ്. ഓസ്ട്രേലിയയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഗില്ലാർഡ്.[2] ജീവിതരേഖഇംഗ്ലണ്ടിലെ വെയിൽസിൽ 1961 സെപ്റ്റംബർ 29ന് ജനിച്ച ഗിലാർഡ് അഞ്ച് വയസ്സുവരെ അവിടെയാണ് വളർന്നത്. എന്നാൽ 1966ൽ ഗിലാർഡിന്റെ കുടുംബം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറി. 1986-ൽ മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗിലാർഡ് നിയമബിരുദം കരസ്ഥമാക്കി. അവിവാഹിതയാണ്.[3] ലേബർപാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരം 2013ഭരണകക്ഷിയായ ലേബർപാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ കെവിൻ റൂഡ് ജൂലിയ ഗില്ലാർഡിനെ പരാജയപ്പെടുത്തി. മത്സരത്തിൽ 45 നെതിരെ 57 വോട്ടുകൾക്കാണ് ഗില്ലാർഡിനെ റൂഡ് പരാജയപ്പെടുത്തിയത്. നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് 52 കാരിയായ ഗില്ലാർഡ് നേരത്തെ പ്രസ്താവിച്ചിരുന്നു. അതുപ്രകാരം, ഇതോടെ ഗില്ലാർഡ് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചു.[4] അവലംബം
|
Portal di Ensiklopedia Dunia