ജൂലിയസ് റിച്ചാർഡ് പെട്രി
പ്രമുഖ ജർമ്മൻ മൈക്രോബയോളജിസ്റ്റായിരുന്നു ജൂലിയസ് റിച്ചാർഡ് പെട്രി (31 മേയ് 1852 - 20 ഡിസംബർ 1921). പരീക്ഷണശാലകളിലുപയോഗിക്കുന്ന 'പെട്രി ഡിഷ് 'എന്ന ചെറു പാത്രം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. ജീവിതരേഖപട്ടാളത്തിലെ ഭിഷഗ്വരന്മാരെ വാർത്തെടുക്കുന്ന കൈസർ-വിൽഹീം പട്ടാള അക്കാദമിയിലാണ് പെട്രി വൈദ്യ പഠനമാരംഭിച്ചത്(1871–1875). 1876 ൽ വൈദ്യ ബിരുദം നേടി 1882 വരെ പട്ടാളത്തിൽ തന്നെ തുടർന്നു. 1887-ൽ ബെർലിനിലെ ഇംപീരിയൽ ആരോഗ്യാലയത്തിൽ പ്രശസ്ത ഗവേഷകനായ റോബർട്ട് കോച്ചിന്റെ സഹായിയായി പ്രവർത്തിച്ചു. അവിടുത്തെ മറ്റൊരു സഹായിയായിരുന്ന വാൾട്ടർ ഹെസ്സെയുടെ ഭാര്യ ഏഞ്ചലീന ഹെസ്സെയുടെ ഉപദേശ പ്രകാരം അഗർ തളികകളിൽ ബാക്ടീരിയകളെ കൾച്ചർ ചെയ്യാനാരംഭിച്ചു. ഈ സാഹചര്യത്തിൽ പെട്രി ഇതിനായുപയോഗിക്കുന്ന ഒരു ചെറു പാത്രം കണ്ടെത്തുകയും ഏക കോശത്തിൽ നിന്നു ബാക്ടീരിയ കോളനികൾ വികസിപ്പിക്കാനുതകുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്തു. സാങ്കേതികവിദ്യയിലുണ്ടായ ഈ മാറ്റം രോഗകാരി ബാക്ടീരിയങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാൻ ശാസ്ത്രജ്ഞരെ സഹായിച്ചു. ![]() ![]() മേയ് 31 ന് ഗൂഗിൾ പ്രതിഭാധനനായ ഈ ശാസ്ത്രജ്ഞന്റെ 161 ാം ജന്മദിനം പ്രമാണിച്ച് ഒരു അനിമേറ്റഡ് ഡൂഡിൽ അവതരിപ്പിച്ചിരുന്നു.[1] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia