പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരനും അദ്ധ്യാപകനുമാണ് ജെ.എം.ജി. ലെ ക്ലെസ്യോ. 1943 ഏപ്രിൽ 13നു ഫ്രാൻസിലെ നീസിൽ ജനിച്ചു. 'ഴീൻ മാരീ ഗുസ്താവ് ലെ ക്ലെസ്യോ' എന്നാണ് പൂർണ്ണ നാമം. 2008ലെ സാഹിത്യത്തിനുള്ളനോബൽ സമ്മാനം നേടി.[1]
ജീവിതരേഖ
മെക്സിക്കോയിൽ രണ്ടു വർഷം പട്ടാളസേവനം ചെയ്തു . ഇരുപത്തി മൂന്നാമത്തെ വയസ്സിൽ തിയോഫ്രേസ്റ്റ് റെനോഡോട്ട് പുരസ്കാരം നേടിക്കൊടുത്ത ആദ്യനോവൽ Le Proces Verbal (1963) പ്രസിദ്ധീകരിക്കപ്പെട്ടതോടെ അദ്ദേഹം സാഹിത്യലോകത്ത് ശ്രദ്ധിക്കപ്പെട്ടു. 1980ൽ ഡെസേർട്ട് പ്രസിദ്ധീകരിക്കപ്പെട്ടതോടെ അദ്ദേഹം ലോകമെമ്പാടുമുള്ള വായനക്കാർക്ക് പ്രിയങ്കരനായി. [2]
കൃതികൾ
നോവലുകളും ഉപന്യാസങ്ങളും ചെറുകഥകളും വിവർത്തനങ്ങളുമായി മുപ്പതോളം പുസ്തകങ്ങൾ ലെ ക്ലെസിയോ രചിച്ചിട്ടുണ്ട്.
ദ ഇൻട്രോഗേഷൻ
ദ ഫ്ലഡ്,
വാണ്ടറിംഗ് സ്റ്റാർ
ദ ബുക്ക് ഓഫ് ഫ്ലൈറ്റ്സ്: ആൻ അഡ്വഞ്ചർ സ്റ്റോറി
ദ പ്രോസ്പെക്ടർ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ .